02 July Saturday

ഹോസ്റ്റൽ 
ജീവനക്കാരുടെ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022
നിലമ്പൂർ
സമഗ്ര ശിക്ഷാ കേരളാ നേതൃത്വത്തിൽ നിലമ്പൂരിൽ പ്രവർത്തിക്കുന്ന ഗോത്രവിഭാഗം ആൺകുട്ടികൾക്കുവേണ്ടിയുള്ള ഷെൽട്ടർ റസിഡൻഷ്യൽ ഹോസ്റ്റലിൽ വാർഡൻ, ഹെൽപ്പർ, ട്യൂട്ടർ, എഫ്ടിഎം തസ്തികകളിൽ താൽക്കാലിക ജീവനക്കാരുടെ ഒഴിവുണ്ട്. പട്ടികവർഗ വിഭാഗം ഉദ്യോഗാർഥികൾക്ക് മുൻഗണന. ബിരുദദാരികൾക്ക് ഹോസ്റ്റൽ വാർഡൻ തസ്തികയിലേക്കും ബിരുദവും ബിഎഡ്/ടിടിസി യോഗ്യതയുമുള്ളവർക്ക് ട്യൂട്ടർ തസ്തികയിലേക്കും അപേക്ഷിക്കാം. നിലമ്പൂർ നഗരസഭാ പ്രദേശത്ത് താമസിക്കുന്നവർക്ക് കുക്ക്, അസിസ്റ്റന്റ്‌ കുക്ക് തസ്തികകളിൽ അപേക്ഷിക്കാം. അപേക്ഷ 27ന് വൈകിട്ട്‌ അഞ്ചിനുമുമ്പ് ബ്ലോക്ക് പ്രോജക്ട് കോ-–-ഓർഡിനേറ്റർ, ബ്ലോക്ക് റിസോഴ്സ് സെന്റർ, നിലമ്പൂർ–- 679 329 എന്ന വിലാസത്തിൽ ലഭിക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top