മഞ്ചേരി
മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ പിജി പ്രവേശനം ആരംഭിച്ചു. ഒഫ്ത്താൽമോളജി വിഭാഗത്തിൽ കൊല്ലം സ്വദേശിയാണ് ആദ്യം പ്രവേശനംനേടിയത്. ഡെർമറ്റോളജി, ഒഫ്ത്താൽമോളജി, ഇഎൻടി വിഭാഗങ്ങളിലായി ആറ് സീറ്റിലേക്കാണ് പ്രവേശനം. ഫൈനൽ അലോട്ട്മെന്റ് പൂർത്തിയാകുന്നതോടെ ആദ്യ ബാച്ചിന്റെ ക്ലാസ് തുടങ്ങും.
പിജി കോഴ്സുകൾക്കായി ഓരോ വിഭാഗത്തിലും വകുപ്പ് മേധാവി, രണ്ട് പ്രൊഫസർ, അഞ്ച് അസോ. പ്രൊഫസർ, നാല് അസി. പ്രൊഫസർ തസ്തിക ഒരുക്കി. ഹോസ്റ്റലും സജ്ജം. പിജി കോഴ്സുകൾ ആരംഭിക്കുന്നതോടെ ഈ വിഭാഗങ്ങളിൽ 24 മണിക്കൂറും വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാകും.
മെഡിസിൻ, സർജറി, പീഡിയാട്രിക്സ്, പൾമണറി മെഡിസിൻ, റേഡിയോളജി എന്നീ വിഷയങ്ങളിലും പിജി കോഴ്സുകൾക്ക് നടപടി ആരംഭിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ പ്രവേശനത്തിന് നിഷ്കർഷിച്ച മാനദണ്ഡം ഒരുക്കാൻ എൽഡിഎഫ് സർക്കാരാണ് നടപടിയെടുത്തത്. അധ്യാപക–- അനധ്യാപക നിയമനങ്ങൾ പൂർണമായും നികത്തി. കെട്ടിടങ്ങൾ പണിതു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..