01 March Monday
പ്രഖ്യാപനം നാളെ

943 സർക്കാർ 
കാര്യാലയങ്ങൾ ഹരിത ഓഫീസുകളാകും

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021

മലപ്പുറം

ജില്ലയിലെ 943 സർക്കാർ കാര്യാലയങ്ങൾ ഹരിത ഓഫീസ്‌ പദവിയിലേക്ക്‌. ഹരിത പ്രോട്ടോകോൾ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ്‌ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തുന്നത്‌.  ഹരിത കേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി 1251 കാര്യാലയങ്ങളിലാണ്‌ ജില്ലയിൽ പരിശോധന നടത്തിയത്‌. 90ന്‌ മുകളിൽ മാർക്ക്‌ ലഭിച്ച സർക്കാർ 203 ഓഫീസുകൾക്ക്‌ എ ഗ്രേഡും 80 മുതൽ 89 വരെ മാർക്ക്‌ നേടിയ 350 ഓഫീസുകൾക്ക്‌ ബി ഗ്രേഡും 70 –- 79 മാർക്ക്‌ കിട്ടിയ 390 ഓഫീസുകൾക്ക്‌ സി ഗ്രേഡും ലഭിച്ചു.  70ൽ താഴെ മാർക്ക്‌ നേടിയ സ്ഥാപനങ്ങളിൽ 15 ദിവസത്തിനുശേഷം വീണ്ടും പരിശോധന നടത്തും. സംസ്ഥാനത്ത്‌ 10,000 ഹരിത ഓഫീസുകളുടെ പ്രഖ്യാപനമാണ്‌ ചൊവ്വാഴ്ച മുഖ്യമന്ത്രി നിർവഹിക്കുന്നത്‌. പ്രഖ്യാപനത്തിനുശേഷം സർട്ടിഫിക്കറ്റ്‌ വിതരണംചെയ്യുമെന്ന്‌ ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ ജില്ലാ കോ –- ഓർഡിനേറ്റർമാർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top