25 February Thursday
പിടികൂടിയത്‌ 6 യാത്രക്കാരിൽനിന്ന്‌

കരിപ്പൂരിൽ ഒന്നരക്കോടിയുടെ വൻ സ്വർണവേട്ട

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021

കരിപ്പൂർ

കരിപ്പൂർ  വിമാനത്താവളത്തിൽ ഒന്നരക്കോടി രൂപ വിലമതിക്കുന്ന മൂന്ന്‌ കിലോയോളം സ്വർണം പിടികൂടി. ജിദ്ദയിൽനിന്നും ദുബായിൽനിന്നുമെത്തിയ ആറ് യാത്രക്കാരിൽനിന്നാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് സ്വർണം പിടിച്ചത്. ദുബായിൽനിന്നെത്തിയ മണ്ണാർക്കാട്ടുകാരനിൽനിന്ന്‌ 72.5 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. ട്രോളിബാഗിന്റെ  സ്ക്രൂവിൽ സ്വർണം പൂശിയാണ് ഇയാൾ  കടത്താൻ ശ്രമിച്ചത്. ദുബായിൽനിന്നുതന്നെ വന്ന കാസർകോട് സ്വദേശി 300 ഗ്രാം സ്വർണ കോയിൻ ബാഗേജിനകത്ത്‌‌ ഒളിപ്പിച്ചുവച്ചു‌‌. ദുബായിൽനിന്നെത്തിയ മലപ്പുറം സ്വദേശി 911 ഗ്രാം സ്വർണം ശരീരത്തിലാണ്‌ ഒളിപ്പിച്ചത്. മറ്റൊരു മലപ്പുറം സ്വദേശിയും ശരീരത്തിൽ ഒളിപ്പിച്ച്‌ 1064 ഗ്രാം സ്വർണം കൊണ്ടുവന്നു. ജിദ്ദയിൽനിന്നെത്തിയ കാസർകോട്‌ സ്വദേശി എമർജൻസി ലാംപിനുള്ളിലാക്കിയാണ്‌ 320 ഗ്രാം സ്വർണക്കടത്തിന്‌ ശ്രമിച്ചത്‌. ബാഗേജിനകത്ത് സൂക്ഷിച്ച 387 ഗ്രാം സ്വർണവുമായി മറ്റൊരു കാസർകോട് സ്വദേശിയും പിടിയിലായി.  കസ്റ്റംസ് കമീഷണർ ബാഗിഷ് കുമാർ സിങ്ങിന്റെയും ജോ. കമീഷണർ കിരണിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top