25 February Thursday

ദേ പുട്ട്‌... 
നീളം പത്തരയടി

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021

വിപിന്‍ ഭീമന്‍ പുട്ട് തയ്യാറാക്കുന്നു

എടക്കര

ആവിപറക്കുന്ന പുട്ടും കടലയും മലയാളിയുടെ തീന്‍മേശയിലെ ഇഷ്‌ട  വിഭവമാണ്. എന്നാല്‍ മേശയിലെന്നല്ല ഒരു വീടിനുള്ളിലെ സ്ഥലംപോലും തികയുമായിരുന്നില്ല മൂത്തേടം കാരപ്പുറത്തെ വിപിന്‍ തയ്യാറാക്കിയ പുട്ടിന്. കാരണം പത്തരയടി നീളമുണ്ടായിരുന്നു ഇതിന്‌. മുളയില്‍ പ്രത്യകം തയ്യാറാക്കിയ 11 അടി  കുറ്റിയിലാണ് പുട്ട് തയ്യാറാക്കിയത്.  എട്ട്‌ കിലോ അരിപ്പൊടിയും 10‌ തേങ്ങയും ചേര്‍ത്തു.  വിറക്‌ ഉപയോഗിച്ച് പരമ്പരാഗത രീതിയിലാണ്‌ പുട്ട്‌ പാകപ്പെടുത്തിയത്‌.  വ്ലോഗറായ വിപിൻ യൂ ട്യൂബ്‌ ചാനലിലിടാനാണ്‌ പുട്ട്‌ ഒരുക്കിയത്‌. പിന്നീട് അയല്‍വാസികളും കൂട്ടുകാരുമെല്ലാം ഒപ്പംചേർന്നു.  പുട്ട് റെഡിയായതോടെ ഒപ്പംകൂടിയവര്‍ മൈസൂര്‍ പഴവും ചേര്‍ത്ത് നിമിഷനേരംകൊണ്ട്  അകത്താക്കി. നേരത്തെ, വയനാട്ടിൽ കോളേജ്‌ ‌വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ 18.2 അടി നീളമുള്ള പുട്ടാണ് ലോകത്തിലെ ഏറ്റവും വലുതെന്ന്‌ കരുതപ്പെടുന്നു.  20 അടി നീളമുള്ള പുട്ട് പാകപ്പെടുത്തുകയാണ്‌ ലക്ഷ്യമെന്ന് വിപിന്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top