29 February Saturday

ക്രാഫ്റ്റിൽ സൗജന്യ സ്തനാർബുദ നിർണയ ക്യാമ്പ് നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020
പെരിന്തൽമണ്ണ
ചോലോംകുന്നിലെ ക്രാഫ്റ്റ് ആശുപത്രിയിൽ ഞായറാഴ്ച  പകൽ മൂന്നുമുതൽ ആറുവരെ  സൗജന്യ സ്തനാർബുദ  നിർണയ ക്യാമ്പ് നടത്തും. ക്യാമ്പ്‌ കലക്ടർ  ജാഫർ മലിക്കും രാവിലെ ഒൻപതുമുതൽ രണ്ടുവരെ ഐഎംഎ ഹാളിൽ  നടക്കുന്ന ഡോക്ടർമാരുടെ ‘ക്രാഫ്റ്റ് കോൺ 2020’ ഐഎംഎ പ്രസിഡന്റ്‌ ഡോ. കൊച്ചു എസ് മണിയും ഉദ്ഘാടനംചെയ്യും.
 തെർമോ മാമോഗ്രാം സാങ്കേതികവിദ്യ ഉപയോഗിച്ചാണ്‌ പരിശോധന.  രോഗിയുടെ ശരീരത്തിൽ സ്‌പർശിക്കുകയോ കാണുകയോ ഇല്ല. വേദനയും റേഡിയേഷനുമുണ്ടാവില്ല.  ഗൈനക്കോളജിസ്റ്റുമാരായ ഡോ. നെജുമുദ്ദീൻ, ഡോ. ലേഖ, ഡോ. റൈഹീൻ എന്നിവർ ക്യാമ്പിന് നേത്യത്വം നൽകും. ബുക്കിങ്ങിന്‌: 04933 211 111,  9446520000.
പ്രധാന വാർത്തകൾ
 Top