29 February Saturday

കെ സെയ്താലിക്കുട്ടിക്ക്‌ സ്മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

മുട്ടിപാലത്ത്‌ കെ സെയ്താലിക്കുട്ടി അനുസ്മരണം പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്യുന്നു

മഞ്ചേരി
ഏറനാട്ടിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ അമരക്കാരൻ കെ സെയ്താലിക്കുട്ടിയുടെ സ്മരണ പുതുക്കി മഞ്ചേരിയിൽ അനുസ്മരണ സമ്മേളനം.  മുട്ടിപാലം അങ്ങാടിയിൽ നടന്ന പൊതുയോഗം  സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. 
എം നിസാർ അലി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബി മുഹമ്മദ്‌ റസാഖ്, അഡ്വ. ഐ ടി നജീബ്, കൗൺസിലർ അഡ്വ. കെ ഫിറോസ്ബാബു എന്നിവർ സംസാരിച്ചു. 
ലോക്കൽ സെക്രട്ടറി രാജൻ പരുത്തിപ്പറ്റ സ്വാഗതവും കെ ശങ്കരൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top