27 September Sunday

അക്കു വരയിലെ ഒന്നാമൻ

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020
മഞ്ചേരി
അമ്മ വരയ്‌ക്കുന്നതും കളറിടുന്നതും അക്കു (അമൻ ഷസിയ അജയ്) നോക്കിനിൽക്കും; പിന്നെ പെയിന്റും പേപ്പറുമെടുത്ത്‌ വര തുടങ്ങി. വരച്ചും കളറിട്ടും പഠിച്ച അക്കു ഒന്നാംക്ലാസിലെത്തിയപ്പോഴേക്കും വരയിൽ ‘ഒന്നാമനായി’. അക്കു വരച്ച ചിത്രങ്ങളാണ്‌ വെള്ളിയാഴ്‌ച അരുകിഴായ ജിഎൽപി സ്‌കൂളിൽ പ്രദർശിപ്പിച്ചത്‌.  അക്കു കണ്ടും കേട്ടുമറിഞ്ഞ സംഭവങ്ങളാണ് ക്യാൻവാസിൽ കോറിയിട്ടത്. അക്കുവിന്റെ  കൂട്ടുകാരും ആ ചിത്രങ്ങളിലുണ്ട്. അക്കുവിന്റെ അമ്മ ഷസിയ ചിത്രകാരിയാണ്. അവർ വരയ്ക്കാനിരിക്കുമ്പോഴാണ്‌ പെയിന്റും പേപ്പറുമെടുത്ത് വര തുടങ്ങിയത്‌.   നൂറോളം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്‌
പൊതുവിദ്യാഭ്യാസ  സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അങ്കണവാടി, നേഴ്‌സറി കുട്ടികൾക്കുള്ള കളറിങ്‌ മത്സരവും സംഘടിപ്പിച്ചു.  
മൂന്ന് വയസുകാരുടെ മൽസരത്തിൽ വിഭാഗത്തിൽ ജിതുൻ മാധവ് വിനു, നാല് വയസ് വിഭാഗത്തിൽ മിൻഹ ഫാത്തിമ എന്നിവർ ഒന്നാമതെത്തി. ‘നിറക്കൂട്ട്' മത്സരം അക്കു ഉദ്ഘാടനംചെയ്തു.  കൗൺസിലർ കെ മോഹൻദാസ് അധ്യക്ഷനായി.  പ്രൊഫ. പി ഗൗരി, എ മുഹമ്മദ്, ഷാബു ചെനക്കൽ, കെ ജയ്ദീപ്, അക്കുവിന്റെ അമ്മ ഷസിയ, സ്‌നിഗ്ദ അനിൽകുമാർ, പി സമീർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top