Deshabhimani

മലപ്പുറം മഹിമ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 01:32 AM | 0 min read

സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ 
സംസ്ഥാന ഭിന്നശേഷി പുരസ്കാരങ്ങളിൽ തിളങ്ങി ജില്ല

 മലപ്പുറം
സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി പുരസ്കാരങ്ങളിൽ മികച്ച നേട്ടവുമായി ജില്ല. ഭിന്നശേഷിമേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണ് പുരസ്കാരം. മികച്ച നഗരസഭയ്ക്കുള്ള പുരസ്കാരം നിലമ്പൂരിനും ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്കാരം പെരുമ്പടപ്പിനും ലഭിച്ചു. മികച്ച സർക്കാർ ജീവനക്കാരനായി വേങ്ങര ജിവിഎച്ച്എസ്എസിലെ ലാബ് അസിസ്റ്റന്റ് എ മുജീബ് റഹ്മാൻ തെരഞ്ഞെടുക്കപ്പെട്ടു.

ഓട്ടിസം ബാധിതരടക്കമുള്ള ഭിന്നശേഷി കുട്ടികൾക്കായി നടപ്പാക്കിയ പ​ദ്ധതികളാണ് നിലമ്പൂർ ന​ഗരസഭയെ പുരസ്കാരത്തിന് അർഹമാക്കിയത്. 50,000 രൂപയാണ് പുരസ്കാരത്തുക. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിനും മുജീബ് റഹ്മാനും 25,000 രൂപവീതം ലഭിക്കും. ഡിസംബർ മൂന്നിന് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല ഭിന്നശേഷി ദിനാചരണത്തിൽ പുരസ്കാരങ്ങൾ വിതരണംചെയ്യും.
 

 



deshabhimani section

Related News

0 comments
Sort by

Home