19 January Wednesday

നാടൻ തോക്കും തിരകളും പിടികൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

മൂത്തേടം ബാലംകുളത്ത് കിടപ്പുമുറിയിൽനിന്നും കണ്ടെടുത്ത തിരനിറച്ച നാടൻ തോക്കും തിരകളും

 എടക്കര 

മൂത്തേടം ബാലംകുളത്ത് കിടപ്പുമുറിയിൽനിന്ന്‌ തിര നിറച്ച നാടൻ തോക്കും തിരകളും പിടികൂടി.  പൊത്തങ്കോടൻ സുഫിയാ (34)ന്റെ  വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ നാടൻ തോക്കും 11 തിരകളുമാണ്‌ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്‌.  ഇടവേളക്കുശേഷം മലയോരത്ത്‌ മൃഗ നായാട്ട് സജീവമായതായി  ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന്‌ ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ്‌ നിലമ്പൂർ ഡിവൈഎസ്‌പി സാജു കെ അബ്രഹാമിനുകീഴിലുള്ള അന്വേഷക സംഘം പരിശോധന നടത്തിയത്‌.  റെയ്‌ഡ്‌ നടക്കുന്നതറിഞ്ഞ സുഫിയാൻ ഒളിവിൽപോയി.   മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ അനധികൃതമായി തോക്ക് കൈവശംവയ്ക്കുന്നത് മാവോയിസ്റ്റുകളുടെ കൈവശം എത്താനുള്ള സാധ്യതയുള്ളതിനാൽ വരും നാളുകളിലും പരിശോധന ശക്തമാക്കും. എടക്കര പൊലീസ് ഇൻസ്പെക്ടർ മഞ്ജിത് ലാൽ, പ്രത്യേക അന്വേഷക സംഘത്തിലെ എസ്ഐമാരായ എം അസൈനാർ, കെ ശിവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്‌. തോക്ക് വിദഗ്ധ പരിശോധനക്ക്‌ ഫോറൻസിക് ലാബിലേക്കയക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top