താനൂർ
രണ്ട് ദിവസം കഴിഞ്ഞാൽ പരീക്ഷയാണെങ്കിലും പ്രചാരണ ചൂടിലാണ് അഭിമന്യു.
താനൂർ നഗരസഭ പതിനഞ്ചാം വാർഡ് രായിരിമംഗലം വെസ്റ്റിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാണ് ഈ വിദ്യാർഥി. കോഴിക്കോട് നാഷണൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഐഒടി (ഇന്റർനെറ്റ് ഓഫ് തിങ്സ്) സ്മാർട്ട് ഹെൽത്ത് കെയറിലാണ് പഠനം.
രാവിലെ ഏഴുമുതൽ 8.30 വരെയും, ഉച്ചയ്ക്കുശേഷവും സമയം കണ്ടെത്തി വോട്ടർമാരെ കാണാനിറങ്ങും. വൈകിട്ടും രാത്രിയും പഠനം. താനൂർ നഗരസഭയിലേക്ക് മത്സരിക്കുന്നവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ 21കാരൻ. അച്ഛൻ: സുകുമാരൻ, അമ്മ: അംബിക, സഹോദരങ്ങളായ അംബരീഷ്, അശ്വനി എന്നിവരും പ്രചാരണത്തിനുണ്ട്. യുവാവെന്ന നിലയിൽ തനിക്ക് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും ഒരു മാറ്റം എല്ലാവരും ആഗ്രഹിക്കുന്നതായും അഭിമന്യു പറഞ്ഞു. തിരൂരങ്ങാടി പിഎസ്എംഒ കോളേജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയശേഷമാണ് ന്യൂജെൻ കോഴ്സായ ഐഒടി സ്മാർട്ട് ഹെൽത്ത് കെയർ തെരഞ്ഞെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..