23 November Monday

അവശനിലയിലായ നാഗശലഭത്തെ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020
വേങ്ങര 
അവശനിലയിലായ നാഗശലഭത്തെ കണ്ടെത്തി. എ ആർ നഗർ കുന്നുംപുറം  അറലപ്പറമ്പിലാണ് ശലഭത്തെ അവശനിലയിൽ കണ്ടെത്തിയത്. കാക്കകൾ സംഘം ചേർന്ന് ശലഭത്തെ കൊത്തിവലിക്കുന്നതിനിടെ എ പി ജിഷ്ണു, എ പി ദിവ്യ എന്നിവരാണ് കണ്ടെത്തിയത്. പൊതുപ്രവർത്തകനായ വി ടി മുഹമ്മദ് ഇക്ബാലെത്തി ശലഭത്തെ സുരക്ഷിത സ്ഥലത്തേക്കു മാറ്റി. ചിറകിന്റെ മുകൾ ഭാഗത്ത് മൂർഖന്റെ തലയോടുകൂടിയ രൂപമാണ് പ്രത്യേകത.  ലാർവയായിരിക്കുമ്പോൾ തിന്നുന്ന ഇലകൾ മാത്രമാണ് ഇവയുടെ  ഏക ഭക്ഷണം. ശാസ്ത്രീയനാമം അറ്റാക്കസ് ടാപ്രോബണിസ് എന്നാണ്. ഇവക്ക് രണ്ടാഴ്ചയിൽ കൂടുതൽ ആയുസ്സില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top