28 November Saturday
എല്ലാ പിഎച്ച്‌സിയും കുടുംബാരോഗ്യ കേന്ദ്രങ്ങളാകും

സമ്പൂർണം ‘കുടുംബാരോഗ്യം’

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020
മലപ്പുറം
സർക്കാർ തണലിൽ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രമാകുന്ന അഭിമാന നേട്ടവുമായി മലപ്പുറം. ആർദ്രം മിഷൻ മൂന്നാംഘട്ടത്തിൽ‌ ജില്ലയിലെ 29 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെക്കൂടി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തും.‌ 
ഇതുസംബന്ധിച്ച ഉത്തരവ്‌ കഴിഞ്ഞദിവസം‌ സംസ്ഥാന സർക്കാർ പുറത്തിറക്കി‌. ആർദ്രം മിഷൻ ആദ്യ രണ്ടുഘട്ടങ്ങളിലായി ജില്ലയിലെ 59 പിഎച്ച്‌സികളെയാണ്‌ എഫ്‌എച്ച്‌സിയായി ഉയർത്തിയത്‌. ആദ്യ ഘട്ടത്തിൽ–- 17, രണ്ടാംഘട്ടത്തിൽ–- 42. ഒമ്പത്‌ കോടിയിലേറെ രൂപയാണ്‌ ഇതിനായി ചെലവാക്കിയത്‌. മൂന്നാംഘട്ടം പ്രവൃത്തികളും അതിവേഗം പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. എൻഎച്ച്‌എം വഴിയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ‌പള്ളിക്കൽ പിഎച്ച്‌സിയെ ബ്ലോക്ക്‌ സിഎച്ച്‌സിയായി ഉയർത്താനുള്ള നിർദേശവും പരിഗണനയിലാണ്‌‌. ഇവയെല്ലാം നടപ്പാകുന്നതോടെ നഗര–-ഗ്രാമ വ്യത്യാസമില്ലാതെ മെച്ചപ്പെട്ട ആരോഗ്യ സേവനം ജില്ലക്ക്‌ ലഭ്യമാകും.
എൽഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയശേഷം തിളക്കമാർന്ന പദ്ധതികളാണ്‌ ആരോഗ്യമേഖലയിൽ നടപ്പാക്കിയത്‌. ഒരു പ്രദേശത്തെ മുഴുവൻ വ്യക്തികളുടെയും കുടുംബങ്ങളുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന കേന്ദ്രങ്ങളാക്കി കുടുംബാരോഗ്യ കേന്ദ്രങ്ങളെ മാറ്റി. ഇതിനായി എഫ്‌എച്ച്‌സികളുടെ അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങൾ വിപുലപ്പെടുത്തി. 
പ്രവർത്തന സമയം വൈകിട്ട് ആറ് വരെയാക്കി. മൂന്ന്‌ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കി. നാല്‌ സ്‌റ്റാഫ്‌ നേഴ്‌സ്‌, രണ്ട്‌ ഫാർമസിസ്റ്റ്‌‌‌ എന്നിവരെയും നിയമിച്ചു. ഒരു ലാബ്‌ ടെക്‌നീഷ്യനെയും കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാക്കി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top