13 November Wednesday
റേഷൻ വിതരണം

കാർഡിനെ ആധാറിലാക്കാത്തവർ 4.30 ലക്ഷം

സ്വന്തം ലേഖകൻUpdated: Thursday Oct 24, 2019
 മലപ്പുറം
റേഷൻ കാർഡുമായി ആധാർ ബന്ധിപ്പിക്കാൻ നിരവധി അവസരം നൽകിയിട്ടും ജില്ലയിൽ ഇനിയും അവശേഷിക്കുന്നത്‌ 4,30,358 പേർ. നിരവധി തവണ അന്തിമ തീയതി നൽകിയിരുന്നെങ്ങിലും നീട്ടുകയായിരുന്നു. നിലവിൽ 31 ആണ്‌ അവസാന തീയതി. 
ജില്ലയിൽ വിവിധ താലൂക്കുകളിലായി റേഷൻ കാർഡിൽ പേരുള്ളവരുടെ എണ്ണം 46,47,688 ആണ്‌. ഇതിൽ  ലിങ്ക്‌ ചെയ്‌തത്‌ 42,17,330 പേരാണ്‌. 
ഏറനാട്‌ താലൂക്കിൽ 6,24,624 പേരിൽ 5,88,292 പേർ ബന്ധിപ്പിച്ചു. തിരൂരങ്ങാടി താലൂക്കിൽ 7,18,578 പേരിൽ 6,61,141 പേരും പൊന്നാനി താലൂക്കിൽ 4,39,146ൽ 3,82,119 പേരും പെരിന്തൽമണ്ണ താലൂക്കിൽ 6,77,082ൽ 6,19,776 പേരും നിലമ്പൂർ താലൂക്കിൽ 6,50,424ൽ 5,79,757 പേരും ബന്ധിപ്പിച്ചു. കൊണ്ടോട്ടി താലൂക്കിൽ 4,59,437ൽ 4,28,432 പേർ ബന്ധിപ്പിച്ചപ്പോൾ തിരൂർ താലൂക്കിൽ 10,78,397ൽ 9,57,813 പേര്‍ ബന്ധിപ്പിച്ചു.  
ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതുമുതൽ ആധാർ ലിങ്ക് ചെയ്യണമെന്ന നിബന്ധനയുണ്ടെങ്കിലും അടുത്തിടെയാണ്‌ നിർദേശം കർശനമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്‌. ഭക്ഷ്യധാന്യങ്ങൾ യഥാർഥ അവകാശിക്കുതന്നെയാണ്‌ ലഭിക്കുന്നെന്ന് ഉറപ്പാക്കാനാണിത്‌. 
ബന്ധിപ്പിക്കാത്തവർക്ക്‌ ഭക്ഷ്യധാന്യം ലഭിക്കുന്നത്‌ മുടങ്ങാൻ ഇടയില്ലെങ്കിലും ഭാവിയിൽ വന്നേക്കാവുന്ന റേഷൻ കാർഡ്‌ മാറ്റം, പേര്‌ ചേർക്കൽ തുടങ്ങിയവക്ക്‌ ദോഷമായേക്കാം. 
ആധാർ, റേഷൻ കാർഡുകളുമായി റേഷൻ കടയിൽ എത്തി ഇ–പോസ് മെഷീൻവഴി ലിങ്ക് ചെയ്യാം.   www.civilsupplieskerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി ബന്ധിപ്പിക്കാനും അവസരമുണ്ട്‌. കാർഡിലെ ഒരു അംഗം എങ്കിലും ആധാർ ബന്ധിപ്പിച്ചിട്ടുണ്ടെങ്ങിൽമാത്രമേ ഈ സൗകര്യം ലഭ്യമാകു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top