03 October Monday

എംഡിഎംഎ വിൽപ്പനക്കിടെ *3 യുവാക്കൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

വണ്ടൂർ
എംഡിഎംഎ വിൽപ്പനക്കിടെ മഞ്ചേരി സ്വദേശികളായ മൂന്ന് യുവാക്കളെ എക്സൈസ് സംഘം  പിടികൂടി. ഇവരിൽനിന്ന്  മൂന്ന് പാക്കറ്റുകളിലായി 23.104 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മഞ്ചേരി നറുകര മംഗലശേരി സ്വദേശികളായ വല്ലാഞ്ചിറ വീട്ടിൽ ബഷീർ, നെച്ചിത്തടത്തിൽ വീട്ടിൽ അബ്ദുസമദ്, വള്ളിക്കാപ്പറ്റ പൂങ്കടക്കുത്ത് വീട്ടിൽ അജേഷ് ബൈജു എന്നിവരെ വ്യാഴം രാത്രി 10.50ഓടെ തിരുവാലിയിൽ കൂളിക്കുന്ന് റോഡരികിൽവച്ചാണ് പിടികൂടിയത്.
       മൂവരും ലഹരി ഉപയോഗിക്കുന്നവരും  വിൽപ്പനക്കാരുമാണെന്ന് എക്സൈസ് ഉദ്യോ​ഗസ്ഥര്‍ പറഞ്ഞു. ബഷീറിന്റെ പക്കൽനിന്ന് എംഡിഎംഎ വാങ്ങാനെത്തിയവരാണ് മറ്റു രണ്ടുപേര്‍. ആളൊഴിഞ്ഞ കേന്ദ്രം നോക്കിയാണ് തിരുവാലിയിലെത്തിയത്. ഒരു ഗ്രാമിന് 6000 രൂപ നിരക്കിലാണ് വിൽപ്പന. മാസങ്ങളായി ഇവര്‍ എക്സൈസ് അധികൃതരുടെ നിരീഷണത്തിലായിരുന്നു. ഇവരെത്തിയ മൂന്ന് ഇരുചക്രവാഹനങ്ങളും കസ്റ്റഡിയിലെത്തിട്ടുണ്ട്.
      കാളികാവ് എക്സൈസ് ഇൻസ്പെക്ടർ ടി ഷിജുമോൻ,  ഓഫീസർമാരായ പി അശോക്, റെജി തോമസ്, പി സഫീറലി, വി മുഹമ്മദ് അഫ്സൽ, വി ലിജിൻ, എൻ മുഹമ്മദ് ഷരീഫ്, കെ ആബിദ്, എം സുനിൽ കുമാർ, ടി സുനീർ, പി സബീറലി, ടി കെ സതീഷ്, എ കെ നിമിഷ, പി സജിത, ലിൻസി വർഗീസ്, സവാദ് നാലകത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.  മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top