27 November Sunday

കോട്ടക്കൽ ആയുർവേദ കോളേജ് *വിദ്യാർഥികൾക്ക് ദേശീയ അം​ഗീകാരം

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

മലപ്പുറം
ആയുർവേദത്തിൽ വികസിത ആശയങ്ങൾ അവതരിപ്പിച്ച കോട്ടക്കൽ ആയുർവേദ കോളേജ് വിദ്യാർഥികൾക്ക് ദേശീയ അം​ഗീകാരം.
      കേന്ദ്ര ആയുഷ്, സാംസ്കാരിക വിദ്യാഭ്യാസ വകുപ്പ്, കർണാടക ട്രാൻസ് ഡിസിപ്ലിനറി ഹെൽത്ത് സയൻസസ് ആൻഡ് ടെക്നോളജി സർവകലാശാല എന്നിവർ സംയുക്തമായി സംഘടിപ്പിച്ച “ആയുർവേദ ധാര” ആശയാവതരണ മത്സരത്തിൽ കോളേജിന് രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു.
 “ഓട്ടോമാറ്റിക് ആയു – മൈക്രോബ് റിപ്പലെന്റ്” ആശയത്തിൽ മൂന്നാം വർഷ വിദ്യാർഥികളായ ടി സി അചന്യ, റോബിൻ വിൻസന്റ് എന്നിവർക്ക് രണ്ടും “ഇ – ആയുരഭയ – അസെസ്മെന്റ്‌ ഓഫ് ഫീനോടൈപ്സ് ഡയഗണോസിസ് ആൻഡ് പേഴ്സണലൈസ്ഡ് മെഡിസിൻ”  ആശയത്തിന് അവസാന വർഷ വിദ്യാർഥി കെ നിരഞ്ജന വർമ്മ മൂന്നാം സ്ഥാനവും നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top