16 October Saturday
ദേശാഭിമാനി പ്രചാരണം

സ്‌ക്വാഡുകൾ സജീവം

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

മലപ്പുറം

ദേശാഭിമാനി പത്രപ്രചാരണം ജില്ലയിൽ സജീവം. അഴീക്കോടൻ ദിനമായ വ്യാഴാഴ്‌ച ജില്ലയിൽ രണ്ടായിരത്തോളം സ്‌ക്വാഡുകൾ രംഗത്തിറങ്ങി. വീടുകളും വ്യാപാര–-വാണിജ്യ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു സ്‌ക്വാഡ്‌ പ്രവർത്തനം.  സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ നേതാക്കൾ, ഏരിയാ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ എന്നിവർ നേതൃത്വംനൽകി. 26 വരെ ബ്രാഞ്ച്‌ തലത്തിൽ സ്‌ക്വാഡ്‌ പ്രവർത്തനം നടക്കും. വരിക്കാരുടെ ലിസ്‌റ്റും വരിസംഖ്യയും 28, 29 തീയതികളിൽ ഏറ്റുവാങ്ങും. ഒക്ടോബർ 20 വരെയാണ്‌ പ്രചാരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top