17 September Tuesday

പാതയൊരുക്കാൻ വേണം 300 കോടി

സ്വന്തം ലേഖകൻUpdated: Saturday Aug 24, 2019

 

 
മലപ്പുറം
ജില്ലയിൽ പ്രളയത്തിലും ഉരുൾപൊട്ടലിലും തകർന്ന റോഡുകൾ നന്നാക്കാൻ 300.66 കോടി രൂപ ചെലവ് വരുമെന്ന് പൊതുമരാമത്ത് വിഭാഗം. 
മഞ്ചേരി ഡിവിഷനുകീഴിലെ 2372 കിലോമീറ്ററിൽ 414.76 കിലോമീറ്റർ  നീളം പാതകൾ പൂർണമായും തകർന്നു.  16 കലുങ്ക്‌, 1030 മീറ്റർ സംരക്ഷണഭിത്തി എന്നിവയും നശിച്ചു. വഴിക്കടവ്‌ നാടുകാണി ചുരം റോഡ് (11.60 കിലോമീറ്റർ), അകമ്പാടം–- പാതാർ റോഡ് എന്നിവക്കാണ്‌ കൂടുതൽ നഷ്ടം. നാടുകാണി ചുരത്തിൽ വൻതോതിൽ മലയിടിഞ്ഞ് വൻപാറകളും മരങ്ങളും മണ്ണും റോഡിൽ വീണുകിടക്കുകയാണ്. പാറകൾ വീണ് റോഡടക്കം താഴേക്കുപോയി. ഇവ പൊട്ടിച്ചുമാറ്റി മണ്ണും മരങ്ങളും മാറ്റാൻ സമയമെടുക്കും. അകമ്പാടം–- പാതാർ റോഡിൽ മലവെള്ളപ്പാച്ചിലിൽ അഞ്ച് ഭാഗത്തെ കലുങ്കുകൾ തകർന്നും പുഴയോടുചേർന്ന ഭാഗം കരയെടുത്തും റോഡ് മുറിഞ്ഞു. താൽക്കാലികമായി ഗതാഗതയോഗ്യമാക്കാനുള്ള പ്രവൃത്തി പുരോഗതിയിലാണ്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top