28 September Tuesday
കാഞ്ഞിരപ്പുഴ ഡാം തുറന്നു

തൂതപ്പുഴയുടെ തീരത്തുള്ളവർ
ജാഗ്രത പാലിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021

പന്തീരായിരം വനമേഖലയിലുണ്ടായ കനത്ത മഴയെ തുടർന്ന് കാഞ്ഞിരപ്പുഴയിലുണ്ടായ 
മലവെള്ളപ്പാച്ചിൽ

 
പെരിന്തൽമണ്ണ
കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു. വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന്‌ ഷട്ടറുകള്‍ പത്ത് സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയത്.  
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുകയാണ്. ഡാമിലേക്കുള്ള ഒഴുക്ക് കൂടുകയാണെങ്കിൽ ശനിയാഴ്ച ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്നും തൂതപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും റവന്യു അധികൃതർ മുന്നറിയിപ്പ് നൽകി.
ആലിപ്പറമ്പ്, ആനമങ്ങാട്, ഏലംകുളം, പുലാമന്തോൾ, കുരുവമ്പലം, മൂർക്കനാട്  വില്ലേജുകളിലുള്ളവർക്കാണ് പെരിന്തൽമണ്ണ തഹസിൽദാർ പ്രത്യേക ജാഗ്രതാ അറിയിപ്പ് നൽകിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top