കരിപ്പൂർ
വിമാനത്താവളത്തിൽ രണ്ടു യാത്രക്കാരിൽനിന്ന് 79 ലക്ഷം രൂപയുടെ സ്വർണവും കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ 40 ലക്ഷം രൂപയുടെ സ്വർണവുമായി ഒരാളെയും പിടികൂടി.
ദോഹയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ എത്തിയ കോഴിക്കോട് മുക്കം സ്വദേശി ഖലീലു റഹ്മാൻ (27), ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ നാദാപുരം സ്വദേശി മുഹമ്മദ് ഫാസിൽ (27) എന്നിവരെയാണ് സ്വർണവുമായി വിമാനത്താവളത്തിൽനിന്ന് പിടികൂടിയത്.
കസ്റ്റംസിനെ വെട്ടിച്ച് ജിദ്ദയിൽനിന്നും എയർഇന്ത്യ വിമാനത്തിലെത്തിയ മഞ്ചേരി മുള്ളമ്പാറ വട്ടത്തിൽ വീട്ടിൽ മുഹമ്മദ് ജെയ്സൽ (28)ആണ് കരിപ്പൂർ പൊലീസിന്റെ പിടിയിലായിലായത്.
ഖലീലിൽനിന്ന് 971 ഗ്രാം സ്വർണവും ഫാസിലിൽനിന്ന് 853 ഗ്രാം സ്വർണവും മുഹമ്മദ് ജെയ്സലിൽനിന്ന് 768 ഗ്രാം സ്വർണവുമാണ് കണ്ടെടുത്തത്. ജെയ്സലിനെ കൂട്ടാനെത്തിയ നിലമ്പൂർ സ്വദേശികളായ ബിനീഷ്, ശഫീഖ്, മഞ്ചേരി മുള്ളമ്പാറ അമീൻ സ്വാലിഹ് എന്നിവരെയും പൊലീസ് പിടികൂടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..