04 August Wednesday

കോൺഗ്രസ്‌ വിട്ട്‌ നേതാക്കൾ 
എൻസിപിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021
മലപ്പുറം
കോൺഗ്രസ്‌ വിട്ട്‌ കൂടുതൽ നേതാക്കൾ എൻസിപിയിലേക്ക്‌ ചേക്കേറുന്നു. മലപ്പുറത്ത്‌ ഐഎൻടിയുസി ജില്ലാ വൈസ്‌ പ്രസിഡന്റ്‌ വിളയിൽ സുരേന്ദ്രന്റെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ എണ്ണൂറോളം പേരാണ്‌ എൻസിപിയിൽ ചേരുന്നത്‌. അവഗണനയിലും ഗ്രൂപ്പു രാഷ്‌ട്രീയത്തിലും മനംമടുത്ത്‌ വരും ദിവസങ്ങളിലും കൂടുതൽ പേർ കോൺഗ്രസ്‌ വിടുമെന്ന്‌ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
ഐഎൻടിയുസി ജില്ലാ വൈസ്‌ പ്രസിഡന്റായ വിളയിൽ സുരേന്ദ്രൻ മുൻ ഡിസിസി അംഗവും മുൻ കർഷക കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിയുമാണ്. എൻജിഒ അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റ്‌ കെ വി ദാസ്‌, കർഷക കോൺഗ്രസ്‌ ജില്ലാ വൈസ്‌ പ്രസിഡന്റുമാരായ ടി പി വിജയൻ, ഉണ്ണി മലപ്പുറം, മുൻ ജില്ലാ സെക്രട്ടറി ശാന്തി പ്രകാശ്‌, മുൻ ഡിസിസി അംഗം കെ ഗംഗാധരൻ, മുൻ കൊണ്ടോട്ടി ബ്ലോക്ക്‌ സെക്രട്ടറി മൊയ്‌തു പൊന്നാട്‌, യൂത്ത്‌ കോൺഗ്രസ്‌ കൊണ്ടോട്ടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. റഊഫ്‌ വിളയിൽ, കെകെഎൻടിസി ജില്ലാ സെക്രട്ടറി പി കെ രാജൻ, ഐഎൻടിയുസി ഊർങ്ങാട്ടിരി മണ്ഡലം പ്രസിഡന്റ്‌ അഹമ്മദ്‌ കുട്ടിമോൻ എന്നിവരാണ്‌ എൻസിപിയിൽ ചേരുന്ന നേതാക്കൾ. 
മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനാവശ്യമായ നേതൃത്വം ഇന്നത്തെ കോൺഗ്രസിനില്ല. പാർശ്വവർത്തികൾക്കും വെള്ളംകോരികൾക്കും മാത്രമായി ഭാരവാഹിത്വം വീതംവയ്ക്കുകയാണ്‌. പ്രവർത്തകരേക്കാൾ കൂടുതലാണ് ഭാരവാഹികൾ. അതുകൊണ്ട്‌ ഇനിയും അവഗണന സഹിച്ച്‌ കോൺഗ്രസിൽ തുടരാനാകില്ലെന്നും നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ വിളയിൽ സുരേന്ദ്രൻ, ടി പി വിജയൻ, കെ വി ദാസ്‌, അഡ്വ. റഊഫ്‌ വിളയിൽ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top