17 October Thursday
ബിഹാറിലെ ശിശുമരണങ്ങൾ

ജില്ലയിൽ പ്രതിഷേധജ്വാല

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥികൾ മലപ്പുറത്ത്‌ പ്രതിഷേധ ജ്വാല തെളിക്കുന്നു

 
മലപ്പുറം
ബിഹാറിലെ ആശുപത്രികളില്‍ മസ്തിഷ്കജ്വരം ശിശുമരണങ്ങൾ ഉയരുമ്പോൾ നിശ്ചലമായ ഭരണകൂടത്തിനെതിരെ ജില്ലയിൽ എസ്‌എഫ്‌ഐയും ബാലസംഘവും പ്രതിഷേധ ജ്വാലകൾ സംഘടിപ്പിച്ചു. 
'ശബ്ദമുയർത്തുക ബിഹാറിലെ കുരുന്നുകൾക്കായി' എന്ന മുദ്രാവാക്യവുമായി എസ്‌എഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധ സം​ഗമം ജില്ലാ സെക്രട്ടറി കെ എ സക്കീർ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ഹരികൃഷ്ണപാൽ, ഹരിമോൻ, അഹിജിത്ത് വിജയൻ, ഷിഹാബ് എന്നിവർ സംസാരിച്ചു.
ബാലസംഘം ജില്ലയിലെ യൂണിറ്റ്, വില്ലേജ് തലങ്ങളിൽ 300ഓളം കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല തെളിച്ചു. സംഗമത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. താനാളൂർ അരീക്കാട് ജില്ലാ സെക്രട്ടറി എൻ ആദിൽ പ്രതിഷേധ ജ്വാല തെളിയിച്ച് ഉദ്ഘാടനംചെയ്തു. വട്ടത്താണിയിൽ ജില്ലാ കൺവീനർ പി സതീശൻ പ്രതിഷേധ സംഗമം ഉദ്ഘാടനംചെയ്തു. 
വള്ളിക്കുന്നിൽ അക്കാദമിക് കമ്മിറ്റി കൺവീനർ ടി വി രാജൻ പ്രതിഷേധ ജ്വാല തെളിയിച്ചു. ജില്ലാ പ്രസിഡന്റ് മാനിനി ആതവനാടും  ജില്ലാ വൈസ് പ്രസിഡന്റ് അയിഷ ഷഹ്മ മക്കരപ്പറമ്പിലും സംഗമങ്ങൾ ഉദ്ഘാടനംചെയ്തു. 
പുറത്തൂർ പള്ളിക്കടവിൽ ഏരിയാ കൺവീനർ ബിജു, മഞ്ചാടിക്കുന്നിൽ താനൂർ ഏരിയാ വൈസ് പ്രസിഡന്റ്  കെ അനശ്വര ജ്വാല തെളിയിച്ചു. ഏരിയാ കൺവീനർ പി അജയ് കുമാർ കന്നുംപുറത്ത് പരിപാടി ഉദ്ഘാടനംചെയ്തു. മൂച്ചിക്കൽ, കാരാട്, കെപുരം, ഓണക്കാട്, രാകേഷ് നഗർ തുടങ്ങിയ കേന്ദ്രങ്ങളിലും പരിപാടി സംഘടിപ്പിച്ചു. വിദ്യാലയങ്ങളിലും കലാലയങ്ങളിലും പ്രതിഷേധിക്കും.
പ്രധാന വാർത്തകൾ
 Top