17 October Thursday

കെപിഎസ്ടിഎ നേതാവ് കെഎസ്ടിഎയില്‍ ചേർന്നു

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

ടി കെ എ ഷാഫിയിൽനിന്ന് സി ജയേഷ് കെഎസ്ടിഎ അം​ഗത്വം സ്വീകരിക്കുന്നു

മലപ്പുറം 
കെപിഎസ്ടിഎ സംസ്ഥാന സമിതിയംഗവും ജില്ലാ ട്രഷററുമായിരുന്ന സി ജയേഷ്  കെഎസ്ടിഎയിൽ ചേർന്നു. പൊതുവിദ്യാഭ്യാസ മേഖലയുടെ മികവുയർത്തുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിലുള്ള മുൻനിലപാട് മാറ്റി   കെപിഎസ്ടിഎ സമരത്തിനിറങ്ങിയതിലും പ്രവേശനോത്സവം ബഹിഷ‌്കരിക്കാനുള്ള ആഹ്വാനത്തിലും പ്രതിഷേധിച്ചാണിത‌്. മമ്പാട് എംഇഎസ് ഹൈസ‌്കൂളിലെ അധ്യാപകനാണ്.
 കെഎസ്ടിഎ ജില്ലാ കൺവൻഷനിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി കെ എ ഷാഫി ജയേഷിനെ അം​ഗത്വം നൽകി സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് ആർ എസ് അമീനകുമാരി, സെക്രട്ടറി ആർ കെ ബിനു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എം മോഹനൻ, പി എ ഗോപാലകൃഷ്ണൻ, കെ കെ ഗീത എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top