23 October Wednesday

ഡിവൈഎഫ്ഐ ജില്ലാ പഠന ക്യാമ്പ് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

ഡിവൈഎഫ്ഐ ജില്ലാ പഠന ക്യാമ്പിൽ എസ് കെ സജീഷ് സംസാരിക്കുന്നു

 

പൊന്നാനി 
രണ്ടുദിവസങ്ങളിലായി പൊന്നാനി ഈശ്വരമംഗലം ന്യൂ യുപി സ്കൂളിൽ നടന്ന ഡിവൈഎഫ്ഐ ജില്ലാ പഠന ക്യാമ്പ് സമാപിച്ചു. ജാതി മതം സമൂഹം എന്ന വിഷയത്തിൽ ശ്രീജിത്ത്  വയനാടിന്റെ ക്ലാസോടുകൂടിയാണ് രണ്ടാംദിവസത്തെ ക്യാമ്പ് ആരംഭിച്ചത്. ഡിവൈഎഫ്ഐ സംഘടന സംഘാടനം എന്ന വിഷയത്തിൽ സംസ്ഥാന ട്രഷറർ എസ് കെ സജീഷും ക്ലാസെടുത്തു. ശനിയാഴ്ച ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ‌് പി എ മുഹമ്മദ് റിയാസാണ് ഉദ്ഘാടനംചെയ്തത്. കെ ശ്യാംപ്രസാദ് അധ്യക്ഷനായി. പഠന ക്യാമ്പിൽ അവതരിപ്പിച്ച സംഘടനാ രേഖയിൽമേൽ 17 ബ്ലോക്കുകളിൽനിന്നുള്ളവർ ചർച്ച നടത്തി. ജില്ലാ സെക്രട്ടറി പി കെ മുബഷിർ മറുപടി പറഞ്ഞു. പി കെ ഷരീഫ്, പി ജിജി എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top