മലപ്പുറം
പൊതുമേഖലാ ബാങ്കുകളെയും സഹകരണ മേഖലയെയും തകർക്കുന്ന കേന്ദ്ര സർക്കാർ നടപടികൾ തിരുത്തണമെന്നാവശ്യപ്പെട്ട് ബെഫി, കെസിഇയു എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബാങ്ക് ജീവനക്കാർ മലപ്പുറം ദൂരദർശൻ കേന്ദ്രത്തിന് മുമ്പിൽ ധർണ നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഉദ്ഘാടനംചെയ്തു. ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് സി രാജീവൻ വിശദീകരണം നടത്തി. കെസിഇയു ജില്ലാ സെക്രട്ടറി ടി കെ ജയൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പി അനിൽ, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എ കെ വേലായുധൻ, എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ വിജയകുമാർ, ബെഫി ജില്ലാ സെക്രട്ടറി ജി കണ്ണൻ, കെ ജി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.