പറമ്പിക്കുളം
ദേശാഭിമാനി ‘കാടറിയാൻ' പ്രകൃതിപഠന ക്യാമ്പ് സീസൺ 4 സമാപിച്ചു. ദേശാഭിമാനി മലപ്പുറം യൂണിറ്റ് വനം‐വന്യജീവി വകുപ്പിന്റെ സഹകരണത്തോടെയാണ് പറമ്പിക്കുളം വന്യജീവി സങ്കേതത്തിൽ ക്യാമ്പ് സംഘടിപ്പിച്ചത്. ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജർ ആർ പ്രസാദ് ഉദ്ഘാടനംചെയ്തു. മാർക്കറ്റിങ് മാനേജർ നാഷ്കുമാർ അധ്യക്ഷനായി. യൂണിറ്റ് അസി. മാനേജർ പി ശരത്, പറമ്പിക്കുളം വനംവകുപ്പ് ജീവനക്കാർ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണംചെയ്തു. ദേശാഭിമാനി മലപ്പുറം യൂണിറ്റ് പരസ്യവിഭാഗം ജീവനക്കാരൻ പി ജിജു സ്വാഗതവും കോഴിക്കോട് ബ്യൂറോ ചീഫ് പി വി ജീജോ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..