20 August Tuesday

സഹായമൊരുക്കി ആശാ വർക്കേഴ്സും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 24, 2019

കണ്ണമംഗലം വില്ലേജിലെ പോളിങ്‌ ബൂത്തിൽ അംഗപരിമിതയെ വോട്ട്‌ ചെയ്യാൻ സഹായിക്കുന്ന ആശാ വർക്കർ

 

മലപ്പുറം
ബൂത്തുകളിൽ അംഗപരിമിതരായ വോട്ടർമാർക്ക് വാഹന സൗകര്യങ്ങൾ ഒരുക്കി ആശാ വർക്കർമാർ. 
അംഗപരിമിതരായവരെ പോളിങ് ബൂത്തുകളിലെത്തിച്ച് വോട്ട് ചെയ്യിപ്പിച്ച് തിരികെ വീടുകളിൽ എത്തിച്ചു. ഓരോ വില്ലേജിലും രണ്ട് ആശ എന്ന കണക്കിൽ ജില്ലയിൽ 290 പേർ  സഹായങ്ങൾക്ക് ഉണ്ടായിരുന്നു. 
ആദ്യമായാണ് ആശമാർ തെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നത്. വില്ലേജ്  ട്രാസ്പോർട്ടേഷൻ കമ്മിറ്റിയിൽ കോൺടാക്ട് പോയന്റിലാണ് ആശമാരെ നിയമിച്ചിരുന്നത്.
പ്രധാന വാർത്തകൾ
 Top