29 May Friday

സർവീസ്‌ വെട്ടി കെഎസ്‌ആർടിസി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

സർവീസ് നിർത്തിവെച്ചതിനെ തുടർന്ന് മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കാത്തിരിക്കുന്ന യാത്രക്കാർ

മലപ്പുറം
ജില്ലയിൽ  കെഎസ്‌ആർടിസി 102 സർവീസുകൾ വെട്ടിക്കുറച്ചു.  യാത്രക്കാർ കുറഞ്ഞതോടെയാണ്‌ സർവീസുകൾ റദ്ദാക്കിയത്‌. പെരിന്തൽമണ്ണ –- 30, മലപ്പുറം –- 28, നിലമ്പൂർ –- 24, പൊന്നാനി –- 20  എന്നിങ്ങനെയാണ്‌ ഡിപ്പോകളിൽ റദ്ദാക്കിയ സർവീസുകൾ. മലപ്പുറം ഡിപ്പോയിൽനിന്ന്‌ തിങ്കളാഴ്ച പാലക്കാട്‌, കോഴിക്കോട്‌ റൂട്ടുകളിലേക്ക്‌ മാത്രമായി നാല്‌ സർവീസാണ്‌ നടത്തിയത്‌. 
 പ്രാദേശിക, ദീർഘദൂര സർവീസുകൾ പൂർണമായും വെട്ടിക്കുറച്ചു. പൊന്നാനിയിൽനിന്ന്‌ തിരുവനന്തപുരം, പരുമല, കോഴിക്കോട്‌, തിരൂർ എന്നിവിടങ്ങളിലേക്ക്‌ ഏഴ്‌ സർവീസുകൾ നടത്തി. എന്നാൽ യാത്രക്കാർ കുറഞ്ഞതിനാൽ പാലക്കാട്‌ സർവീസ്‌ നിർത്തി. നിലമ്പൂർ  ഡിപ്പോയിൽ  13 ബസുകൾമാത്രമാണ്‌ സർവീസ് നടത്തിയത്‌. പത്തനംതിട്ട, തൃശൂർ എന്നിവടങ്ങളിലേക്ക് ഓരോ സർവീസും കോഴിക്കോട് വഴിക്കടവ് റൂട്ടിൽ നാലും പ്രാദേശികമായി ആറ്‌ സർവീസുകളും നടത്തി. പെരിന്തൽമണ്ണയിൽ തൃശൂർ, താമരശേരി, വഴിക്കടവ്‌, കോഴിക്കോട്‌, പാലക്കാട്‌ എന്നിവിടങ്ങളിലേക്ക്‌ ആറ്‌ സർവീസുകളാണ്‌ അയച്ചത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top