26 March Tuesday

തിരൂർ, നഗരസഭാ , നഗരസഭാ ദ്രവമാലിന്യസംസ‌്കരണ പ്ലാന്റിന‌്, തറക്കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Feb 24, 2019

തിരൂർ നഗരസഭാ ദ്രവമാലിന്യ സംസ്കരണ പ്ലാൻറ് ശിലാസ്ഥാപനം മന്ത്രി എ സി മൊയ്തീൻ നിർവഹിക്കുന്നു

 

തിരൂർ

തിരൂർ, നഗരസഭാ നേതൃത്വത്തിൽ  ആരംഭിക്കുന്ന സമഗ്ര ദ്രവമാലിന്യസംസ‌്കരണ പ്ലാന്റിന‌് തറക്കല്ലിട്ടു. തദ്ദേശഭരണവകുപ്പ‌് മന്ത്രി എ സി മൊയ‌്തീൻ ശിലാസ്ഥാപനം നിർവഹിച്ചു. മാലിന്യത്തിന് പരിഹാരം കാണുകയെന്നത് നാടിന്റെ വളർച്ചയുടെ അളവുകോലാണെന്ന് മന്ത്രി പറഞ്ഞു.  സി മമ്മുട്ടി എംഎൽഎ അധ്യക്ഷനായി. വി അബ്ദുറഹിമാൻ എംഎൽഎ മുഖ്യാതിഥിയായി. വൈസ് ചെയർപേഴ്സണ്‍ കെ സഫിയ, സ്ഥിരംസമിതി ചെയർമാൻമാരായ കെ കുഞ്ഞുമൊയ്തീൻ, കെ വേണുഗോപാൽ, പി ഐ റഹിയാനത്ത്, കെ പി റംല, ഗീത പള്ളിയേരി, കൗൺസിലർമാരായ നാജിറ അഷറഫ്, അഡ്വ. എസ് ഗിരീഷ്, എം പി ശാന്ത, കെ പി ഹുസൈൻ, സിപിഐ എം ഏരിയാ സെക്രട്ടറി അഡ്വ. പി ഹംസക്കുട്ടി, വി നന്ദൻ, യാസിർ പയ്യോളി, പിമ്പുറത്ത് ശ്രീനിവാസൻ, പാറപ്പുറത്ത് കുഞ്ഞുട്ടി, എം മമ്മിക്കുട്ടി, നായത്ത് ശശിധരൻ, പി എ റഷീദ്,  കെ കെ ജാഫർ എന്നിവർ സംസാരിച്ചു. നഗരസഭാ ചെയർമാൻ കെ ബാവ സ്വാഗതവും ദീതികുമാരി നന്ദിയും പറഞ്ഞു.

പ്രധാന വാർത്തകൾ
 Top