30 November Monday

വകയിരുത്തി ലക്ഷങ്ങൾ; 
ബാക്കി ഇതുമാത്രം

പി രാമകൃഷ്‌ണൻUpdated: Monday Nov 23, 2020

എടവണ്ണ പത്തപ്പിരിയത്തെ കോമൺ ഫെസിലിറ്റി സെന്റർ കാടുമൂടിയ നിലയിൽ

എടവണ്ണ

ജില്ലാ പഞ്ചായത്ത്‌ ബജറ്റിൽ പല ഘട്ടമായി 30 ലക്ഷം രൂപ വകയിരുത്തിയിട്ടും നോക്കുകുത്തിയായി എടവണ്ണ പത്തപ്പിരിയം അനക്കീർത്തിയിലെ  കോമൺ ഫെസിലിറ്റി സെന്റർ.  2009–10 വർഷത്തിലാണ് പ്രൊജക്ട് തയ്യാറാക്കി പദ്ധതി തുടങ്ങിയത്. എടവണ്ണയിലെ 28ഓളം പേർക്ക്‌  വ്യവസായ സ്ഥാപനം തുടങ്ങാൻ 59 സെന്റ്‌  സ്ഥലം വാങ്ങി കെട്ടിടവും നിർമിച്ചു.  പ്രദേശത്തെ 250 ഫർണിച്ചർ ഉടമകൾക്ക് സഹായകമാകുന്ന രീതിയിൽ മരത്തടികൾ  രാസപ്രക്രിയ നടത്തുകയും  മെഷിനറികൾ സ്ഥാപിക്കുകയുമായിരുന്നു ലക്ഷ്യം. ഇത്തരം മരത്തടികൾ 30 വർഷംവരെ ഉപയോഗിക്കാമെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. എന്നാൽ, സ്ഥലത്തിന്‌ ചുറ്റുമതിൽകെട്ടി രണ്ട് കെട്ടിടം നിർമിക്കുകയല്ലാതെ മറ്റൊന്നുമുണ്ടായില്ല.   കെട്ടിടങ്ങൾ സാമൂഹ്യവിരുദ്ധരുടെ താവളമാണിപ്പോൾ.  തുകയുടെ 75 ശതമാനം ജില്ലാ പഞ്ചായത്തും 25 ശതമാനം സംരംഭകരും എടുക്കണമെന്നാണ് പ്രൊജക്ട്. സംരംഭകരുടെ 25 ശതമാനം ചെലവഴിച്ചെങ്കിലും ജില്ലാ പഞ്ചായത്ത് തിരിഞ്ഞുനോക്കുന്നില്ല.

 

വെറുതേപോയ തുക

വർഷം     തുക

2009–-2010    20 ലക്ഷം

2011–-12    10 ലക്ഷം

2012–-13    5 ലക്ഷം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top