25 November Wednesday

957 പത്രിക 
പിൻവലിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020

മലപ്പുറം

തദ്ദേശ തെരഞ്ഞെടുപ്പ്‌ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയ പരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രമിരിക്കെ ജില്ലയിൽ മത്സരരംഗത്തുള്ളത്‌ 13,762 പേർ. ഞായറാഴ്‌ച 957 പേരാണ്‌ പത്രിക പിൻവലിച്ചത്‌. തിങ്കളാഴ്‌ച പകൽ മൂന്നിന്‌ സമയപരിധി അവസാനിക്കുന്നതോടെ യഥാർഥ ചിത്രം തെളിയും. നഗരസഭകളിൽ ഞായറാഴ്‌ച 264 പേർ പത്രിക പിൻവലിച്ചു. 2177 പേർ മത്സരരംഗത്തുണ്ട്‌. പഞ്ചായത്തിൽ 651 പത്രിക പിൻവലിച്ചപ്പോൾ 10,034 പേർ മത്സരത്തിലുണ്ട്‌. ബ്ലോക്ക് പഞ്ചായത്തിൽ 42 പേർ പിന്മാറി. 1347 പേർ മത്സരത്തിൽ തുടരുന്നു. ജില്ലാ പഞ്ചായത്തിൽ 32 ഡിവിഷനിൽ 204 സ്ഥാനാർഥികളാണ്‌ മത്സരരംഗത്തുള്ളത്‌.---


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top