28 November Sunday
സർവകലാശാലാ നിയമനങ്ങൾ

വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുത്

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021

 

 

തേഞ്ഞിപ്പലം

കലിക്കറ്റ് സർവകലാശാലയിൽ വിവിധ തസ്തികകളിലേക്ക് സ്ഥിരനിയമനം നടക്കുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്ന്‌  രജിസ്ട്രാർ ഡോ. ഇ കെ സതീഷ് അറിയിച്ചു. സർവകലാശാലാ പ്രസിലേക്ക് കൗണ്ടർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് നൽകിയ വിജ്ഞാപനം തെറ്റായ രീതിയിൽ പ്രചരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ജോലിയാണ്, ഭാവിയിൽ സ്ഥിരപ്പെടാം എന്ന മട്ടിലാണ്‌  പ്രചാരണം. നിരവധി പേർ തെറ്റിധരിക്കാനിടയായി. 12,000ത്തിൽ അധികം അപേക്ഷകളാണ് ഇതിനകം  ലഭിച്ചത്.  സർവകലാശാലയിലേക്കുള്ള നിയമനങ്ങൾ സംബന്ധിച്ച് ഔദ്യോഗിക വെബ്സൈറ്റിലും പത്രമാധ്യമങ്ങളിലും സർവകലാശാല നൽകുന്ന വിജ്ഞാപനങ്ങൾമാത്രമാണ് ആധികാരികം. തെറ്റായ പ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ ഉദ്യോഗാർഥികൾ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.   


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top