28 November Sunday

സുവർണജൂബിലി ബ്ലോക്ക് നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021

സുവര്‍ണജൂബിലി കെട്ടിടത്തിന്റെ പ്രവൃത്തി വൈസ് ചാന്‍സലര്‍ 
ഡോ. എം കെ ജയരാജ് ഉദ്ഘാടനംചെയ്യുന്നു

 

തേഞ്ഞിപ്പലം

കലിക്കറ്റ് സർവകലാശാലയുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിനുള്ള ആധുനിക സംവിധാനങ്ങളടങ്ങിയ അക്കാദമിക് ഇവാല്വേഷൻ സുവർണജൂബിലി ബ്ലോക്ക് നിർമാണം തുടങ്ങി. വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് പ്രവൃത്തി ഉദ്ഘാടനംചെയ്‌തു.  മൂന്ന് നിലകളിലായുള്ള കെട്ടിടത്തിന്റെ ആദ്യനിലയുടെ നിർമാണമാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കുക. 6.60 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.  189 പേരെ ഉൾക്കൊള്ളാവുന്ന പരിശോധനാ ഹാൾ, ലോക്കൽ ഏരിയാ നെറ്റ് വർക്കോടെയുള്ള കംപ്യൂട്ടറുകൾ, യോഗ ഹാൾ, താമസ സൗകര്യം, പുനർമൂല്യനിർണയ നിരീക്ഷണ സെൽ, ശുചിമുറികൾ, ഭക്ഷണം കഴിക്കാനുള്ള ഹാൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. അധ്യാപകർക്ക് ഇവിടെ താമസിച്ചുകൊണ്ടുതന്നെ യഥാസമയം മൂല്യനിർണയം നടത്താനാകും. പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, പഠന ബോർഡ് യോഗങ്ങൾ എന്നിവക്കാണ് ഇത്‌ പ്രധാനമായും ഉപയോഗിക്കുക. ഒരുവർഷത്തിനകം പണി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിസി പറഞ്ഞു.  പ്രോ വൈസ് ചാൻസലർ ഡോ. എം നാസർ, രജിസ്ട്രാർ ഡോ. ഇ കെ സതീഷ്, പരീക്ഷാ കൺട്രോളർ ഡോ. സി സി ബാബു, യൂണിവേഴ്സിറ്റി എൻജിനിയർ വി ആർ അനിൽ കുമാർ, എക്സിക്യൂട്ടീവ് എൻജിനിയർ ജയൻ പാടശേരി, അസി. എൻജിനിയർ സി എസ് ആദർശ് എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top