20 November Wednesday

മരങ്ങൾ നിറയും മനോഹര തീരം

സ്വന്തം ലേഖകൻUpdated: Wednesday Oct 23, 2019
 
പൊന്നാനി
ഇല്ലാതായ പ്രകൃതിസമ്പത്തിനെ തിരിച്ചുപിടിച്ച്‌ മാറഞ്ചേരി പഞ്ചായത്ത്‌. ഹരിതകേരളം പദ്ധതിയിലുൾപ്പെടുത്തി നാടിന്റെ മുഖംമാറ്റി. 
ഫലവൃക്ഷങ്ങളും മുളങ്കാടുകളും നിറഞ്ഞ വഴികൾ. തൊഴിലുറപ്പ്‌ തൊഴിലാളികളുടെ സഹകരണത്തോടെയാണ്‌ തൈകൾ നട്ടത്‌. മാവ്‌, പേര, പ്ലാവ്‌, അത്തി, ചാമ്പ എന്നിവ വച്ചുപിടിപ്പിച്ചു. കണ്ടൽക്കാടുകൾക്കും സംരക്ഷണമൊരുക്കി.  
ഒന്നരലക്ഷത്തിലധികം മരങ്ങളാണ്‌ പഞ്ചായത്തിലുള്ളത്‌.  തുറുവാണം ദ്വീപ് പരിസരത്ത്‌ ഇരുപതിനായിരം മുളതൈകൾ നട്ടു. ഓരോ വീട്ടിലും തൊഴിലുറപ്പ് തൊഴിലാളികളെത്തി  ഫലവൃക്ഷ തൈകൾ നട്ടു. 
അവ പരിപാലിക്കുകയുംചെയ്‌തു. ഇതിനായി ഓരോ വാർഡിലും രണ്ടുപേരെ ചുമതലപ്പെടുത്തി.വീടുകൾ കയറിയിറങ്ങി വിത്ത് ശേഖരിച്ച് ഓരോ വാർഡിലും നേഴ്സറിയുണ്ടാക്കിയാണ്  തൈകൾ ഉല്‍പ്പാദിപ്പിച്ചത്. പ്രകൃതിസംരക്ഷണത്തിന് മാതൃക കാണിക്കുകയാണ് മാറഞ്ചേരിയെന്ന് തൊഴിലുറപ്പ് പദ്ധതി എൻജിനിയർ വി എൻ ശ്രീജിത്ത് പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top