18 September Wednesday

പാലംകടക്കാൻ വേണം 28 കോടി

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

 

സ്വന്തം ലേഖകൻ
മലപ്പുറം
പ്രളയത്തിൽ തകർന്ന പാലങ്ങൾ പുനർനിർമിക്കാനും നന്നാക്കാനുമായി വേണ്ടത്‌  28 കോടിരൂപ. പാലങ്ങൾ ചെറിയ കാലയളവിലേക്ക് ഗതാഗതയോഗ്യമാക്കാൻ 1.75 കോടിയും  പൂർണഅറ്റകുറ്റപണിക്ക്‌  26.25 കോടിയുമാണ്‌ ആവശ്യം. 
 വിവിധ പാലങ്ങളിൽ ഉരുൾപൊട്ടലിലടിഞ്ഞ മരക്കഷണങ്ങളും അവശിഷ്ടങ്ങളും മാറ്റി വെന്റ്‌‌വേ ശരിയാക്കാൻ 50 ലക്ഷംരൂപയും  ചെലവ് വരുമെന്ന് പൊതുമരാത്ത്  (പാലങ്ങൾ വിഭാഗം) എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. 
 
തകർച്ച ഇങ്ങനെ 
കൈപ്പിനി പാലത്തിന്റെ ഡെക്ക് സ്ലാബുകളും പിയറുകളും മലവെള്ളപ്പാച്ചിൽ ഒലിച്ചുപോയി. അടിത്തറയുടെ തകരാർ പുഴയിലെ ജലനിരപ്പ് കുറഞ്ഞശേഷമേ അറിയൂ. 2011ൽ  3.15 കോടി രൂപ ചെലവിലാണ്‌ നിർമാണം. 
 കരുളായി പാലത്തിൽ  മണ്ണും മരങ്ങളും വന്നടിഞ്ഞ് ഒമ്പത്‌ സ്‌പാനിൽ നാലെണ്ണം സ്ഥാനംതെറ്റി. നാലാമത്തെ സ്പാൻ ഡെക്ക് 78 സെന്റിമീറ്ററോളം തെന്നിമാറി. 3.5  കോടി വേണം നന്നാക്കാൻ. 2000–-ത്തിലാണ്‌ നിർമാണം. 
 എടവണ്ണ സീതിഹാജി പാലത്തിന്റെ രണ്ട് സ്പാനുകൾ 20 സെന്റീമീറ്റർ നിരങ്ങി. കേട്‌ തീർക്കാൻ  1.75 കോടി രൂപവേണം. 
    അരീക്കോട് പാലത്തിന്റെ റീട്ടെയ്നിങ് വാൾ വീണു. അറ്റകുറ്റപണിക്ക്‌ രണ്ടുകോടി വേണം. ഏനാദി പാലത്തിന്റെ  നിർമാണത്തിന്‌ തയാറാക്കിയ ബീമിന്റെ ഷട്ടറുകളും കമ്പികളും ഒലിച്ചുപോയി. പൂരപ്പുഴ പാലം താനൂർ ഭാഗത്ത് റോഡിന്റെ വലതുവശം ഇടിഞ്ഞു. 
 ഇവയുൾപ്പെടെ ഒമ്പത് പാലത്തിന്റെ അടിയന്തര അറ്റകുറ്റപ്പണിക്ക്‌  ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ടിൽനിന്ന്‌ 1.35 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ്  കലക്ടർക്ക് കത്ത് നൽകി.
പ്രധാന വാർത്തകൾ
 Top