22 November Friday

പൊരിച്ച മീനിൽ തേരട്ട; പൊരിഞ്ഞ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

ഉച്ചഭക്ഷണത്തിലെ വറുത്ത മീനിൽ കണ്ട തേരട്ട

തേഞ്ഞിപ്പലം 
കലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ ലേഡീസ് ഹോസ്റ്റലിൽ വിതരണംചെയ്‌ത ഉച്ചഭക്ഷണത്തിലെ പൊരിച്ച മത്സ്യത്തിൽ തേരട്ട. വിദ്യാർഥികൾ വൈസ് ചാൻസലറുടെ ഓഫീസ് ഉപരോധിച്ചു. 
ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ നൽകിയ ഊണിനൊപ്പമുള്ള മീനിനുള്ളിൽനിന്നാണ്‌  കരിഞ്ഞ തേരട്ടയെ വിദ്യാർഥിനിക്ക്‌ കിട്ടിയത്‌. നേരത്തെ നൽകിയ മീനുകൾ മോശമായതിനാൽ അവയിൽ കുറെയെണ്ണം ഒഴിവാക്കിയാണ്‌ കഴിക്കാനായി എടുത്തത്‌.  ഇതിനുശേഷമാണ്‌ വറുത്ത മീനിൽ തേരട്ടയെ കണ്ടതെന്ന്‌ വിദ്യാർഥിനികൾ പറഞ്ഞു.  ഇതിനുശേഷം എസ്‌എഫ്‌ഐ  വൈസ് ചാൻസലർ ഓഫീസ് ഉപരോധിക്കുകയായിരുന്നു.  ഉപരോധം ശക്തമായതോടെ അധികൃതർ ചർച്ചക്ക് തയാറായി. വൈസ് ചാൻസലർ ഡോ. എം മുഹമ്മദ്‌ ബഷീർ, സിൻഡിക്കറ്റംഗങ്ങളായ കെ കെ ഹനീഫ, അഡ്വ. ടോം കെ തോമസ് എന്നിവർ വിദ്യാർഥികളുമായി ചർച്ച നടത്തി.  ഫുഡ് സേഫ്റ്റി കമ്മിറ്റിയിൽ ഇരു ഹോസ്റ്റൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തുവാൻ തീരുമാനമായി. ഹോസ്റ്റൽ ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താനായി സെക്ഷൻ ഓഫീസറെ ചുമതലപ്പെടുത്തി.
പ്രധാന വാർത്തകൾ
 Top