20 November Wednesday

ജലമുറിവുണക്കാൻ ചിക്കൻ ഡാൻസ്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019
സ്വന്തം ലേഖകൻ
മലപ്പുറം
റോക്കറ്റ്‌ ക്ലാപ്‌, ചിക്കൻ ഡാൻസ്‌, ജിപ്‌സോ പസിൽ...  പ്രളയമേഖലയിലെ കുരുന്നുകളുടെ സമ്മർദമകറ്റാൻ ‘സ്‌പർശം’ മാനസികോല്ലാസ പരിപാടിയുമായി എസ്‌എസ്‌എ. ചിത്രരചന, സംഗീതം, നിർമാണം എന്നീ മേഖലയിലെ അധ്യാപകരെയും സ്‌കൂൾ കൗൺസലർമാരെയും ചേർത്താണ്‌ പദ്ധതി. നിലമ്പൂർ, അരീക്കോട്‌, കൊണ്ടോട്ടി, ഉപജില്ലകളിൽ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ സംഘം എത്തും. നാടൻപാട്ട്‌, ചിത്രംവര, പാഴ്‌വസ്‌തുക്കളിൽനിന്ന്‌ കൗതുക സാധനങ്ങളുണ്ടാക്കൽ എന്നിവയും ഒരുക്കും.അധ്യാപകർക്കും കൗൺസലർമാർക്കും മലപ്പുറം ഗ്രേസ്‌ ഹോട്ടലിൽ പരിശീലനം നൽകി. ഡിഡിഇ പി കൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. എസ്‌എസ്‌എ ജില്ലാ പ്രോജക്ട്‌ ഓഫീസർ ടി രത്‌നാകരൻ പദ്ധതി വിശദീകരിച്ചു. ഡോ. എ പി അൻവർ ഇബ്രാഹിം, പി മനോജ്‌കുമാർ, പി ടി മണികണ്‌ഠൻ, പി കൃഷ്‌ണൻ, പി പി ദേവയാനി,  കെ സുനിൽ, പി വി വിഷ്‌ണുപ്രിയ, എ ടി ദീപിക എന്നിവരാണ്‌ പരിശീലകർ.
പ്രധാന വാർത്തകൾ
 Top