19 September Sunday
പെഗാസസ് വിവരങ്ങൾ ചോർത്തൽ

ജിഎസ്ടി ഓഫീസിലേക്ക്‌ എസ്‌എഫ്‌ഐ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021

ജിഎസ്ടി ഓഫീസിനുമുന്നില്‍ എസ്എഫ്ഐ മാ‍‍ർച്ച് വി പി സാനു ഉദ്ഘാടനംചെയ്യുന്നു

 
മലപ്പുറം
ഇസ്രയേൽ സോഫ്റ്റ്‌വെയറായ പെഗാസസ് ഇന്ത്യൻ പൗരൻമാരുടെ ഫോൺ വിവരങ്ങൾ ചോർത്തിയതിനെതിരെ വിദ്യാർഥികൾ പ്രതിഷേധിച്ചു.  ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മലപ്പുറം ജിഎസ്ടി ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ഇ അഫ്സൽ അധ്യക്ഷനായി. ഫോൺ വിവരങ്ങൾ ചോർത്തുന്നത് കേന്ദ്രസർക്കാർ ഒത്താശയോടെയാണെന്നും നിയമവിരുദ്ധമായ നിരീക്ഷണം ഭരണകൂടം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച്‌ സംഘടിപ്പിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം വി വൈ ഹരികൃഷ്ണപാൽ, ഏരിയാ പ്രസിഡന്റ്‌ കെ എം റാഫി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ എ സക്കീർ സ്വാഗതവും ഏരിയാ സെക്രട്ടറി കെ പി ശരത് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top