06 July Wednesday

‘നമ്മൾ ഒന്നാണ് ’ സ്‌നേഹസദസുമായി മഹിളകൾ

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘നമ്മൾ ഒന്നാണ് ’ സ്നേഹ സദസ് 
ഡോ. ഹുസൈൻ രണ്ടത്താണി ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം
കേരളത്തിന്റെ മതേതര മനസ്‌  തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ‘നമ്മൾ ഒന്നാണ് ’ സ്നേഹസദസ്‌ സംഘടിപ്പിച്ചു. മലപ്പുറം കുന്നുമ്മലിൽ മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി ഉദ്ഘാടനംചെയ്തു. മഹിളാ അസോസിയേഷൻ  ജില്ലാ പ്രസിഡന്റ് അഡ്വ. ഇ സിന്ധു അധ്യക്ഷയായി. പ്രൊഫ. എം എം നാരായണൻ, നിലമ്പൂർ ആയിഷ, പി കെ സൈനബ, അഡ്വ. കെ പി സുമതി, പി  സുചിത്ര, ഇ കെ ആയിഷ എന്നിവർ  സംസാരിച്ചു.  ജില്ലാ സെക്രട്ടറി വി ടി സോഫിയ സ്വാഗതവും   ട്രഷറർ  കെ റംല നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top