02 June Tuesday

കാലവര്‍ഷം: മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണസംവിധാനം

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

 

മലപ്പുറം
കാലവർഷത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലയിലെ വിവിധ വകുപ്പ് മേധാവികളുമായി ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ വീഡിയോ കോൺഫറൻസിലൂടെ യോഗം ചേർന്നു. കഴിഞ്ഞ രണ്ടുവർഷങ്ങളിലേതിന് സമാനമായ രീതിയിൽ മഴ ശക്തമായാൽ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് വകുപ്പ് മേധാവികളുമായി എഡിഎം എൻ എം മെഹറലി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ പി എൻ പുരുഷോത്തമൻ എന്നിവർ ചർച്ച നടത്തി. ജില്ലാ പൊലീസ് മേധാവി യു അബ്ദുൽ കരീം, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഇ രാജൻ എന്നിവരും കലക്ടറേറ്റിൽനിന്നും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.
അടിയന്തരഘട്ടത്തിൽ സഹായമെത്തിക്കാൻ സിവിൽ സപ്ലൈസ്, പൊലീസ്, ഫയർ ഫോഴ്സ്, കെഎസ്ഇബി, ഫോറസ്റ്റ്, ജില്ലാ പഞ്ചായത്ത്, ഫിഷറീസ്, പൊതുമരാമത്ത്, താലൂക്ക് തഹസിൽദാർമാർ തുടങ്ങി വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ജില്ലാ ദുരന്തനിവാരണ വിഭാഗം നിർദേശം നൽകി. പ്രധാന റോഡുകൾ തടസ്സപ്പെടുന്ന സാഹചര്യത്തിൽ ഉപയോഗപ്പെടുത്താവുന്ന സമാന്തരപാതകൾ സംബന്ധിച്ചും അവയുടെ നിലവിലെ സ്ഥിതി സംബന്ധിച്ചും യോഗം വിലയിരുത്തി. പുഴകളിലെയും തോടുകളിലെയും അവശിഷ്ടം അടിയന്തരമായി നീക്കംചെയ്യും. കഴിഞ്ഞ വർഷങ്ങളിൽ കൂടുതൽ നാശനഷ്ടങ്ങളുണ്ടായ നിലമ്പൂർ മേഖലയിൽ മഴക്കാലത്തിന് മുന്നോടിയായി പ്രത്യേകം യോഗം ചേർന്ന് ആവശ്യമായ നടപടി സ്വീകരിക്കും.
പ്രധാന വാർത്തകൾ
 Top