28 September Monday

മുംബൈ യാത്രികനെ സ്റ്റേഷനിലേക്കയച്ചു; ലീ​ഗ് ജനപ്രതിനിധിക്കെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

 

തിരൂർ
മുംബൈയില്‍നിന്നെത്തിയയാളെ ക്വാറ​ന്റൈനിലാക്കാതെ പൊലീസ് സ്റ്റേഷനിലേക്കയച്ച ലീഗ്‌ പഞ്ചായത്ത് മെമ്പര്‍ക്കെതിരെ കേസെടുത്തു. 
വെട്ടം പഞ്ചായത്തം​ഗവും മുന്‍ പ്രസിഡ​ന്റുമായ ലീ​ഗ് നേതാവ് സി എം ടി ബാവക്കെതിരെയാണ് എപ്പിഡെമിക് ആക്ട് പ്രകാരം കേസെടുത്തത്. മുംബൈയില്‍നിന്ന്‌ പാസോടെ ബസിൽ വന്ന വ്യക്തി അതിര്‍ത്തി ചെക്ക് പോസ്റ്റിലെ നിര്‍ദേശപ്രകാരം വെള്ളിയാഴ്ച രാവിലെ എടരിക്കോട്ടെത്തി ബാവയെ സമീപിച്ചു. തനിക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നും ക്വാറ​ന്റൈനിലേക്കല്ല തിരൂര്‍ പൊലീസ് സ്റ്റേഷനിലേക്കാണ് പോകേണ്ടതെന്നും ബാവ നിര്‍ദേശിച്ചു.
വെള്ളിയാഴ്‌ച രാവിലെ ഒന്‍പതിന് സ്റ്റേഷനിലെത്തിയ യാത്രികന്‍ അകത്ത് കയറിയിരുന്നു. പൊലീസുകാര്‍ അന്വേഷിച്ചപ്പോഴാണ് മുംബൈയില്‍നിന്ന്‌ വന്നതാണെന്നും പഞ്ചായത്തം​ഗത്തി​ന്റെ നിര്‍ദേശപ്രകാരമാണ് സ്റ്റേഷനിലെത്തിയതെന്നും അറിയുന്നത്. 
സി എം ടി ബാവയുമായി തിരൂര്‍ സിഐ ബന്ധപ്പെട്ടപ്പോള്‍ പഞ്ചായത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുപറഞ്ഞ് ഒഴിയുകയും മുഖ്യമന്ത്രിയെ ആക്ഷേപിക്കുകയുംചെയ്തു.
പൊലീസുകാര്‍ മുംബൈയില്‍നിന്നെത്തിയ ആളെ ആംബുലൻസിൽ പറവണ്ണ ക്വാറ​ന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി. മുംബൈ യാത്രികന്‍ സ്റ്റേഷനിലെത്തിയതിനാല്‍ സിഐ അടക്കം 20 പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോകേണ്ടിവരുമെന്നാണ് ആശങ്ക.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top