16 July Thursday

സർക്കാരിനെതിരെ പൊലീസുകാരന്റെ സന്ദേശം

സ്വന്തം ലേഖകൻUpdated: Saturday May 23, 2020

 

 
മലപ്പുറം 
സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും അവഹേളിച്ച് പൊലീസുകാരന്റെ വാട്ട്‌സാപ്‌ സന്ദേശം. ജില്ലാ പൊലീസിലെ ടെലികമ്യൂണിക്കേഷൻ  വിഭാഗ ത്തിലെ മേലാറ്റൂർ സ്വദേശിയായ ഹെഡ് കോൺസ്റ്റബിളാണ് സർക്കാരിന്റെ കോവിഡ്‌ ജാഗ്രത നടപടികളെ ഇകഴ്‌ത്തിക്കാട്ടുന്ന വീഡിയോ പ്രചരിപ്പിച്ചത്‌. പൊലീസുകാരുടെ ഔദ്യോഗിക ഗ്രൂപ്പുകളിലും മറ്റ്‌ പൊതു ഗ്രൂപ്പുകളിലും  വീഡിയോ സന്ദേശം പ്രചരിപ്പിച്ചിട്ടുണ്ട്‌. 
സംഭവം വിവാദമായതോടെ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം  അന്വേഷണം നടത്തിയിരുന്നു. സംസ്ഥാന ടെലികമ്യൂണിക്കേഷൻ വിഭാഗത്തിനും മലപ്പുറം സ്പെഷ്യൽ ബ്രാഞ്ച് എസ്‌പിയ്‌ക്കും വിശദമായ റിപ്പോർട്ട്‌ സമർപ്പിച്ചതായാണ്‌ വിവരം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top