13 July Monday

സുരക്ഷയില്ല; ബിഎസ്എൻഎൽ ഓഫീസിലെത്തുന്നവർ ആശങ്കയിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

 

തിരൂർ
സാനിറ്റൈസറില്ല, ശാരീരിക അകലം പാലിക്കുന്നില്ല; വിവിധ ആവശ്യങ്ങൾക്കായി തിരൂർ ബിഎസ്എൻഎൽ ഓഫീസിലെത്തുന്നവർ ആശങ്കയിൽ.  എല്ലാ സ്ഥാപനങ്ങളിലും സാനിറ്റൈസർ നിർബന്ധമായുമുണ്ടാകണമെന്നും ക്യൂവിൽ നിശ്ചിത അകലം പാലിക്കാൻ നിയന്ത്രണം ഏർപ്പെടുത്തണമെന്നും അധികൃതർ ഉത്തരവിറക്കിയെങ്കിലും  ഉദ്യോഗസ്ഥർക്ക് നടപ്പാക്കാത്തതാണ്‌ പ്രശ്‌നം. ശാരീരിക അകലം പാലിക്കാതെയാണ് ഇപ്പോൾ ഉപഭോക്താക്കൾ ക്യൂ നിൽക്കുന്നത്.    രോഗം വരുമോയെന്ന ഭീതി ഇവർക്കുണ്ട്‌.
പ്രധാന വാർത്തകൾ
 Top