03 July Friday

ജേഴ്സി: ലേലം വിളി 1,33,331

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020
കൊണ്ടോട്ടി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ ഇന്ത്യൻ ഫുട്ബോളർ അനസ് എടത്തൊടിക ലേലത്തിന് വച്ച ജേഴ്സിക്ക് ഓരോ ദിവസവും തുക ഉയരുന്നു. വാശിയേറിയ ലേലം വിളിയാണ് നടക്കുന്നത്. 25,000ത്തിൽ നിന്ന് തുടങ്ങിയ ലേലംവിളി 1,33,331 രൂപയിലെത്തി. അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ നിറസാന്നിധ്യമായ ടൗൺ എഫ്സി തൃക്കരിപ്പൂരാണ് 1,33,331 രൂപ വിളിച്ചത്.
കഴിഞ്ഞ ദിവസം തൃക്കരിപ്പൂർ എഫ്സി 1,00,001 രൂപ വിളിച്ചിരുന്നു. കെഎൻപി എക്സ്പോർട്ട് ഉടമയുമായ സുഫിയാൻ കാരി 1,25,000 വിളിച്ചിരുന്നു. ഇതിനെ മറികടന്നാണ് എഫ്സി പുതിയ തുക വിളിച്ചത്. അനസ്‌ ജേഴ്സി ഡിവൈഎഫ്ഐ കൊണ്ടോട്ടി മേഖലാ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. ലേലം 28 വരെ തുടരും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top