17 September Tuesday

മതസൗഹാർദ ഇഫ്താർ സംഗമം നടത്തി ക്ഷേത്രകമ്മിറ്റി

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

 

തിരൂർ
തൃപ്രങ്ങോട് കൈമലശേരി തലവനക്കാട് ഭഗവതി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ  മതസൗഹാർദ ഇഫ്താർ സംഗമം നടത്തി. 
ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ കണ്ടനകം സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ സഹായത്തോടെ പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റത്തിന്റെ ഭാഗമായാണ് ഇഫ്താർ സംഗമം നടത്തിയത്. ക്ഷേത്രപരിസരത്ത് നടന്ന പരിപാടി മലയാള സർവകലാശാലാ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ‌് പി കുമാരൻ അധ്യക്ഷനായി. സന്തോഷ് ആലങ്കോട് മുഖ്യപ്രഭാഷണം നടത്തി.സി സൈയ്തു, എ ജയരാജൻ, ഇ പി അഹമ്മദ്കുട്ടി, എ പി മുകുന്ദൻ  എന്നിവർ സംസാരിച്ചു. എ പി മുകേഷ് ബാബു സ്വാഗതം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top