15 September Sunday

ബാറ്റ‌് റെഡി, ഇവർക്കിനി ഇന്നിങ്സ‌് തുടരാം

സ്വന്തം ലേഖകൻUpdated: Thursday May 23, 2019
 
മലപ്പുറം
അപർണയ‌്ക്കും കൂട്ടർക്കും  ഇനി ഇന്നിങ്സ‌് തുടരാം. പുതിയ ക്രിക്കറ്റ് ബാറ്റും സ‌്റ്റമ്പും റെഡിയായി.  
മടൽബാറ്റുകൊണ്ട‌്  ക്രിക്കറ്റ‌് കളിക്കുന്ന നെടുങ്കയം ആദിവാസി കോളനിയിലെ പെൺകുട്ടികളുടെ വാർത്ത ‘ദേശാഭിമാനി’ റിപ്പോർട്ട‌് ചെയ‌്തിരുന്നു. ഇത‌് ശ്രദ്ധയിൽപ്പെട്ടതോടെയാണ‌് ഇവർക്ക‌് ബാറ്റും ബോളും സ‌്റ്റമ്പും  ജേഴ‌്സിയും ഒക്കെ സംഭാവനയായി ലഭിക്കുന്നത‌്. 
മലപ്പുറം സ‌്പിന്നിങ് മിൽ ചെയർമാൻ പാലോളി അബ്ദു റഹ‌്മാനാണ് ഇവർക്ക‌് കളിയുപകരണങ്ങൾ  വാഗ‌്ദാനംചെയ‌്തിരിക്കുന്നത‌്.  
അടുത്ത ദിവസംതന്നെ കുട്ടികൾക്ക‌് ഭേദപ്പെട്ട നിലവാരത്തിലുള്ള  ക്രിക്കറ്റ‌് ബാറ്റും പന്തും സ‌്റ്റമ്പുമെല്ലാം നൽകുമെന്ന‌് അദ്ദേഹം പറഞ്ഞു. 
നല്ല ബാറ്റും പന്തും കിട്ടിയാൽ നന്നായി കളിക്കാമെന്ന‌്  കുട്ടികൾ പറഞ്ഞത‌് ഉള്ളിൽതട്ടിയെന്ന‌് അബ്ദു റഹ‌്മാൻ പറഞ്ഞു. 
നെടുങ്കയം കോളനിക്കുസമീപത്തെ മൈതാനത്താണ് കുട്ടികളുടെ കളി. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top