26 June Wednesday

വെസ്റ്റ‌് നൈലിൽ ആശങ്കപ്പെടാനില്ല: ഡിഎംഒ

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019
മലപ്പുറം
ജില്ലയിൽ വീണ്ടും വെസ്റ്റ‌് നൈൽ പനി സ്ഥിരീകരിച്ചതിൽ ആശങ്കപ്പെടാനില്ലെന്ന‌് ജില്ലാ മെഡിക്കൽ ഓഫീസർ  കെ സക്കീന. രോഗി കോഴിക്കോട‌് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ‌്. 
വൈറസ‌് രോഗമായ വെസ്റ്റ‌് നൈൽ കൊതുകുകൾവഴിയാണ‌് പകരുന്നത‌്. 
സംഭവസ്ഥലത്തെ കൊതുകുകളുടെ സാംപിൾ ശേഖരിച്ച‌് വെറ്ററിനറി കൺട്രോൾ യൂണിറ്റ‌് അധികൃതർ  പരിശോധനക്ക‌് അയച്ചു. 
കോട്ടയത്തെ വെക്ടർ കൺട്രോൾ റിസർച്ച‌് സെന്ററിലെ പരിശോധനശേഷം ഫലം പുറത്തുവരും.  
കൂടാതെ ആരോഗ്യവകുപ്പ‌് സമഗ്രമായ ഇടപെടൽ നടത്തിയിട്ടുണ്ട‌്. 
ജില്ലയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച‌് സുരക്ഷാ നിർദേശങ്ങൾ നൽകി.
 ഇതോടൊപ്പം മുന്നിയൂരിൽ അമീബിയ മെനഞ്ചൈറ്റിസ‌് ബാധിച്ച‌് മരിച്ച കുട്ടിയുടെ വീട‌് ആരോഗ്യ വകുപ്പ‌് അധികൃതർ സന്ദർശിച്ചെന്നും ഡിഎംഒ പറഞ്ഞു.  
ജാഗ്രത പാലിക്കണം
മലപ്പുറം
ജില്ലയിൽ വീണ്ടും വെസ്റ്റ‌് നൈൽ പനി സ്ഥിരീകരിച്ചതോടെ കൊതുക് വളരാനുള്ള സാധ്യതകൾ ഒഴിവാക്കണം. മഴക്കാലം വരാനായതിനാൽ ജാഗ്രത പുലർത്തണം. ഒഴുക്കുകുറഞ്ഞ തോട്ടിലും മറ്റും കുളിച്ചവരിൽ മസ്തിഷ്കജ്വരം കൂടുതലായി കണ്ടുവരുന്നതിനാൽ ശ്രദ്ധിക്കുക.  മഴക്കാല രോഗങ്ങൾക്കെതിരെയുള്ള ജാഗ്രത ശക്തിപ്പെടുത്തുക.
 
പ്രധാന വാർത്തകൾ
 Top