26 June Wednesday

ഇതരസംസ്ഥാന പഴം -‐ പച്ചക്കറി പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

 മലപ്പുറം

റമദാൻ പ്രമാണിച്ച് ഇതര സംസ്ഥാനങ്ങളിൽനിന്ന‌് പഴവർഗങ്ങൾ, പച്ചക്കറികൾ, മത്സ്യം എന്നിവയുടെ വരവ് വർധിച്ചതോടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ ഭക്ഷ്യ സുരക്ഷാ  വകുപ്പ് പരിശോധന കർശനമാക്കി. 
ജില്ലയിൽ കടകൾ, സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നൂറിലധികം റെയ‌്ഡ് നടത്തി. മായം കലർത്തിയതായി സംശയിക്കുന്ന ഭക്ഷ്യവസ്തുക്കൾ പിടികൂടി കോഴിക്കോട്ടെ റീജണൽ അനലിറ്റിക്കൽ ലാബിലാണ‌് പരിശോധനയ്ക്കയച്ചു. 
ഒരു ദിവസം 12 മുതൽ 15 വരെ കടകളും സ്ഥാപനങ്ങളും വഴിയോര കടകളും പരിശോധിക്കുന്നു. രാത്രിയും പകലും ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ചും പരിശോധനയുണ്ട്. നോമ്പുതുറ വിഭവങ്ങൾ വിൽക്കുന്ന കടകൾ കേന്ദ്രീകരിച്ചുള്ള  പരിശോധന തുടരുന്നു. 
വെളിച്ചെണ്ണ, കുപ്പിവെള്ളം, ഐസ്, എള്ളെണ്ണ, അച്ചാർ എന്നിവയാണ് ഗുണനിലവാരം കുറഞ്ഞതായി  കണ്ടുവരുന്നത്. പരിശോധന സമയത്ത് ഹാജരാകാത്തവർക്ക് നോട്ടീസ് നൽകിയും ലൈസൻസ് ഹാജരാക്കാൻ നിർദേശം നൽകിയും ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചും നടപടി മുന്നോട്ട് പോവുകയാണ്. 
അസി. കമീഷണർ ജോർജ് വർഗീസിന്റെ നേതൃത്വത്തിലാണ് പരിശോധന. ലാബുകളുടെ കുറവുമൂലം സാമ്പിൾ പരിശോധന വൈകുന്നത‌് ബുദ്ധിമുട്ടാകുന്നുണ്ട‌്. വകുപ്പിലെ വാഹന സൗകര്യം, ജീവനക്കാരുടെ കുറവ‌് എന്നീ പരിമിതികൾക്കിടയിലാണ‌് പരിശോധന.
പ്രധാന വാർത്തകൾ
 Top