16 June Sunday

ഈണംപൊഴിച്ച‌് ഇശലിമ്പം

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

സംസ്ഥാന സര്‍ക്കാറിന്റെ ആയിരംദിനാഘോഷ പരിപാടികളുടെ ഭാഗമായി തിരൂരിലെ പ്രദര്‍ശന നഗരിയിൽ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള അക്കാദമി അവതരിപ്പിച്ച 'ഇശലിമ്പം '

 

തിരൂർ
മികവിന്റെ ആയിരം ദിനത്തിന്റെ ഭാഗമായി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയുടെ നേതൃത്വത്തിൽ ഇശലിമ്പവും മലപ്പുറത്തിന്റെ സെമിനാറും സംഘടിപ്പിച്ചു. 
സെമിനാർ മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ചെയർമാൻ ടി കെ ഹംസ ഉദ്ഘാടനംചെയ്തു. റസാഖ് പയമ്പ്രോട്ട‌് അധ്യക്ഷനായി. ഡോ. ഹുസൈൻ രണ്ടത്താണി, ഡോ. ഷംസാദ് ഹുസൈൻ, ബഷീർ ചുങ്കത്തറ, ജബ്ബാർ എന്നിവർ സംസാരിച്ചു. തുടർന്ന് മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയുടെ നേതൃത്വത്തിന്റെ ഇശലിമ്പം മാപ്പിളപ്പാട്ട് മ്യൂസിക്കൽ മെഗാഷോ നടന്നു. പരിപാടിയിൽ ഫൈസൽ എളേറ്റിൽ മുഖ്യാതിഥിയായി.
കുടുംബശ്രീയുടേതുള്‍പ്പടെ മൂന്ന് സെമിനാറുകളാണ് ശനിയാഴ്ച.  കോരങ്ങത്തെ സാംസ്‌കാരിക സമുച്ചയത്തില്‍ രാവിലെ 10ന് ‘കുടുംബശ്രീയും സ്ത്രീ ശാക്തീകരണവും’ സെമിനാര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ കുടുംബശ്രീ ഗവേണിങ‌് ബോഡി അംഗം പുഷ്പജ ഉദ്ഘാടനംചെയ്യും. ‘ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ പിടിഎയുടെ പങ്ക്’ സെമിനാര്‍ രാവിലെ 10.30ന് തിരൂര്‍ നഗരസഭാ സാംസ്‌കാരിക സമുച്ചയത്തിലാണ‌്. വി അബ്ദുറഹിമാന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യും. വൈകിട്ട് അഞ്ചിന് മലയാള സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ 'നവോത്ഥാനത്തിന്റെ വര്‍ത്തമാനം'  സെമിനാര്‍. വൈകിട്ട് ആറിന് കലാസദസ്സില്‍ മലയാള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ മുഖ്യാതിഥിയാകും. നൃത്തവിസ്മയമൊരുക്കി വി പി മന്‍സിയയും ഖല്‍ബിലെ പാട്ടുകളുമായി ഗായകന്‍ ഫിറോസ് ബാബുവും ശനിയാഴ‌്ച വേദിയിലെത്തും.
പ്രധാന വാർത്തകൾ
 Top