19 March Tuesday

എല്ലാ ട്രാൻസ്ജെൻഡേഴ്‌സും തിരിച്ചറിയൽ കാർഡ് എടുക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

 

മലപ്പുറം
ജില്ലയിലെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഉൾപ്പെടുന്ന മുഴുവൻ വ്യക്തികളും സാമൂഹിക നീതിവകുപ്പിന്റെ തിരിച്ചറിയൽ രേഖ നിർബന്ധമായും
എടുക്കണമെന്നും തിരിച്ചറിയൽ രേഖയ്ക്ക് ഇനിയും അപേക്ഷിക്കാത്തവർ സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണമെന്നും കലക്ടർ അമിത് മീണ പറഞ്ഞു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക്  സംഘടിപ്പിച്ച ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ നിലവിൽ 14 പേർക്ക് ട്രാൻസ്ജെൻഡർ ഐഡി നൽകിയിട്ടുണ്ട്. ഇത്തവണ 25 പേർക്ക് ഐഡി കാർഡിന് ശുപാർശനൽകിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു. ട്രാൻസ്‌ജെൻഡറുകൾക്കുനേരെ ആക്രമം നടന്നാൽ സംസ്ഥാനതലത്തിൽ
പ്രവർത്തിക്കുന്ന ഹെൽപ് ലൈനിൽ (18004252147) ബന്ധപ്പെട്ട പരാതികൾ  സമർപ്പിക്കാം. രാജ്യത്ത് എവിടെയും കിട്ടാത്ത ഈ സേവനങ്ങൾ അവ കൃത്യമായി പ്രയോജനപ്പെടുത്തണമെന്ന് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ ശ്യാമ എസ് പ്രഭ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top